ജക്കാര്‍ത്ത: കിഴക്കന്‍ ജാവയില്‍ നിന്ന് സൗത്ത് കാളിമന്ദാന് പ്രവിശ്യയിലേക്ക് 240-ലധികം യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന യാത്രാ കപ്പലുമായുള്ള ബന്ധം ജാവ കടലില്‍ വെച്ച് വിച്ഛേദിക്കപ്പെട്ടു. ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം. തുടര്‍ന്ന് അധികൃതര്‍ പ്രദേശത്ത് വ്യപകമായ തിരച്ചില്‍ ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
|
Key Highlights
- സംഭവം: 241 യാത്രക്കാരുമായി പോയ ‘വിർഗോ ട്രാൻസ്പോർട്ട് 8’ എന്ന ഇന്തോനേഷ്യൻ കപ്പലുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു.
- കാരണം: മോശം കാലാവസ്ഥയിൽ പെട്ടതാണ് സന്ദേശങ്ങൾ ലഭിക്കാതാകാൻ കാരണമെന്ന് സംശയിക്കുന്നു.
- യാത്ര: കിഴക്കൻ ജാവയിലെ സുരബയയിൽ നിന്ന് ബഞ്ചാർമാസിനിലേക്ക് പോവുകയായിരുന്നു കപ്പൽ.
- രക്ഷാപ്രവർത്തനം: ബഞ്ചാർമാസിനിൽ നിന്ന് 148 കിലോമീറ്റർ അകലെ ജാവ കടലിൽ ദേശീയ തിരച്ചിൽ-രക്ഷാ ഏജൻസിയുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുന്നു.
ഇന്തോനേഷ്യയിലെ രണ്ടാമത്തെ വലിയ നഗരമായ സുരബയയില്‍ നിന്ന് (Surabaya) സൗത്ത് കാളിമന്ദാനിലെ ബഞ്ചാര്‍മാസിനിലേക്ക് (Banjarmasin) പുറപ്പെട്ട ‘വിര്‍ഗോ ട്രാന്‍സ്പോര്‍ട്ട് 8’ (Virgo Transport 8) എന്ന കപ്പലാണ് അപ്രത്യക്ഷമായത്. ഞായറാഴ്ച പുലര്‍ച്ചെ 2 മണിയോടെയാണ് കപ്പലില്‍ നിന്നുള്ള സന്ദേശങ്ങള്‍ ലഭിക്കാതായത്. കപ്പല്‍ മോശം കാലാവസ്ഥയില്പ്പെട്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഓപ്പറേറ്റര്‍മാര്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
ബഞ്ചാര്‍മാസിനിലെ ബോട്ടുജെട്ടിയില്‍ നിന്ന് ഏകദേശം 148 കിലോമീറ്റര്‍ (92 മൈല്‍) അകലെ ജാവ കടലിലാണ് കപ്പലിന്റെ അവസാന ലൊക്കേഷന്‍ രേഖപ്പെടുത്തിയിട്ടുള്ളത്. കപ്പലിന്റെ മാനിഫെസ്റ്റ് അനുസരിച്ച് 241 യാത്രക്കാരാണ് ഇതിലുള്ളത്. നിലവില്‍ അപായ വിവരങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 10:13-നാണ് കപ്പല്‍ യാത്ര തിരിച്ചതെന്ന് കപ്പല്‍ കമ്പനിയായ ജഠ വിര്‍ഗോ യോയല്‍ റിഹി അറിയിച്ചു. ദേശീയ തിരച്ചില്‍-രക്ഷാ ഏജന്‍സിയുടെ (Basirih Search and Rescue) നേതൃത്വത്തിലുള്ള പ്രത്യേക സംഘം രക്ഷാപ്രവര്‍ത്തനത്തിനായി അവസാനമായി ലൊക്കേഷന്‍ കണ്ടെത്തിയ ഭാഗത്തേക്ക് തിരിച്ചിട്ടുണ്ട്.
പ്രതികൂല കാലാവസ്ഥ നിരീക്ഷിച്ചു വരികയാണെന്നും ലഭ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും രക്ഷാപ്രവര്‍ത്തനങ്ങളുടെ കോര്‍ഡിനേറ്റര്‍ ഐ പുതു സുദയാന വ്യക്തമാക്കി.
Tags: Indonesia, Java Sea, Ship Missing, Virgo Transport 8, Surabaya, Banjarmasin, World News, International News
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക


