27
Nov 2023
Sun
27 Nov 2023 Sun

പത്തനംതിട്ട: ട്രാൻസ്പോർട്ട് കമ്മീഷണർ എഡിജിപി എസ് ശ്രീജിത്തിന്റെ വാഹനമിടിച്ച് പരിക്കേറ്റയാൾ മരിച്ചു. പറന്തൽ പറപ്പെട്ടി മുല്ലശ്ശേരിൽ പത്മകുമാറാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അപകടത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
അടൂർ പറന്തലിൽ എം.സി റോഡിൽ‍ കഴിഞ്ഞദിവസമാണ് അപകടമുണ്ടായത്.

റോഡ് മുറിച്ച് കടക്കുന്നതിനിടെ എഡിജിപിയുടെ വാഹനം ഇടിക്കുകയായിരുന്നു. പരിക്കേറ്റ പത്മകുമാറിനെ ആദ്യം അടൂർ ഗവൺമെന്റ് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു.