24
Mar 2023
Sat
24 Mar 2023 Sat

കോഴിക്കോട്: ത്രിപുരയിൽ ആർഎസ്‌എസ്‌ അക്രമങ്ങളിൽ ദുരിതമനുഭവിക്കുന്ന മേഖലകളിൽ സന്ദർശനം നടത്തിയ എളമരം കരീം എംപി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുടെ സംഘത്തിന് നേരെയുണ്ടായ സംഘപരിവാർ ആക്രമണം ജനാധിപത്യ ഇന്ത്യക്ക് നേരെയുള്ള വെല്ലുവിളിയാണെന്ന് ഐഎൻഎൽ സംസ്ഥാന വർക്കിങ്‌ പ്രസിഡന്റ് കെപി ഇസ്മായിൽ, സെക്രട്ടറി എൻകെ അബ്ദുൽ അസീസ് എന്നിവർ പ്രസ്താവിച്ചു. ഭീകരതയിലൂടെ ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന ആർഎസ്എസിന്റെ ഫാഷിസ്റ്റ് തന്ത്രം വിലപ്പോവില്ലെന്നും നേതാക്കൾ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം അതിരൂക്ഷമായ ആക്രമണങ്ങളാണ് പ്രതിപക്ഷ കക്ഷികൾക്കുനേരെ സംഘപരിവാർ അഴിച്ചുവിടുന്നത്. ക്രമസമാധാന നില തകർന്ന ത്രിപുരയിലെ പൊലീസ് ആർഎസ്‌എസിന് വാലാട്ടുകയാണ്. സംസ്ഥാനത്തെ നിയമവാഴ്ച പുനസ്ഥാപിക്കണം, സംഘപരിവാറിന്റെ രാഷ്ട്രീയ ഭീകരതയ്ക്കെതിരേ രാജ്യത്തെ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി രംഗത്ത് വരണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.