ചെറിയ ഇടവേളയ്ക്കു ശേഷം ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ താവളങ്ങളും സുപ്രധാന കേ്ദ്രങ്ങളും ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണം രൂക്ഷമായി. ഇറാന്‍ ആക്രമണത്തില്‍ സൗദി അറേബ്യയിലും കുവൈത്തിലും യുഎഇയിലുമായി 5 പേര്‍ കൊല്ലപ്പെട്ടു.
|
സൗദിയിലെ അല്‍ ഖര്‍ജ് പട്ടണത്തില്‍ മിസൈല്‍ഭാഗം വീണാണ് 2 പേര്‍ മരിച്ചത്. ഒരു ഇന്ത്യക്കാരനും ബംഗ്ലദേശ് പൗരനുമാണ് മരിച്ചതെന്നാണു വിവരം. 12 പേര്‍ക്കു പരുക്കേറ്റു. ശുചീകരണ ജോലികള്‍ ചെയ്യുന്ന കമ്പനിക്കുമേലാണ് മിസൈലിന്റെ അവശിഷ്ടങ്ങള്‍ പതിച്ചത്.
അല്‍ ഖര്‍ജിലെ റഡാര്‍ സംവിധാനം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. കുവൈത്തില്‍ 2 സുരക്ഷാ ഉദ്യോഗസ്ഥരും ദുബായില്‍ കാറിനു മുകളില്‍ മിസൈല്‍ ഭാഗങ്ങള്‍ പതിച്ചു പാക്കിസ്ഥാന്‍ സ്വദേശിയായ ഡ്രൈവറുമാണു മരിച്ചത്. ബഹ്‌റൈനിലെ കുടിവെള്ള ശുദ്ധീകരണ പ്ലാന്റിനു നേരയും ആക്രമണമുണ്ടായത് ഗള്‍ഫ് മേഖലയില്‍ ആശങ്ക പരത്തി.
എണ്ണപ്പാടം ലക്ഷ്യമിട്ട് ആക്രമണം
സൗദി അറേബ്യയിലെ ഷൈബ എണ്ണപ്പാടം ലക്ഷ്യമാക്കി വന്ന ഡ്രോണ്‍ റുബ് അല്‍ ഖാലി മരുഭൂമിക്ക് മുകളില്‍ വച്ച് തകര്‍ത്തെന്ന് സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. സൗദി അരാംകോയുടെ കണക്കനുസരിച്ച് പ്രതിദിനം 10 ലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണ ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഈ എണ്ണപ്പാടം. റിയാദിനു നേരെയുള്ള ഡ്രോണ്‍ ആക്രമണങ്ങളും പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ബേസിനു നേരെയുള്ള ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങളും പരാജയപ്പെടുത്തിയതായി മന്ത്രാലയം അറിയിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് പുതിയ സംഭവം.
ALSO READ: ഇറാന്റെ പുതിയ പരമോന്നത നേതാവായി മുജ്തബ ഖാംനഇ; വെല്ലുവിളിയുമായി ട്രംപ്, യുദ്ധം പത്താം ദിവസത്തിലേക്ക്
കൊല്ലപ്പെട്ട യുഎസ് സൈനികരുടെ എണ്ണം എട്ടായി
സൗദി അറേബ്യയിലെ അമേരിക്കന്‍ താവളത്തിന് നേരെയുണ്ടായ ഇറാന്‍ ആക്രമണത്തില്‍ പരുക്കേറ്റ രണ്ട് അമേരിക്കന്‍ സൈനികന്‍ കൂടി മരിച്ചെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ്. ഫെബ്രുവരി 28-ന് യുഎസും ഇസ്രായേലും ഇറാനെ ലക്ഷ്യമിട്ട് യുദ്ധം ആരംഭിച്ചതിന് ശേഷം കൊല്ലപ്പെടുന്ന എട്ടാമത്തെ അമേരിക്കന്‍ സൈനികനാണിത്.
അതേസമയം, ഇതിലും എത്രയോ ഇരട്ടി സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഇറാന്‍ അവകാശപ്പെടുന്നത്. അമേരിക്ക കണക്കുകള്‍ മറച്ചുവയ്ക്കുകയാണെന്നും ഇറാന്‍ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം ബഹ്‌റൈനിലെ യുഎസ് നാവിക സേനയുടെ ആസ്ഥാനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ മാത്രം 21 സൈനികര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്തിരുന്നു. നേരത്തേ കുവൈത്തിലെ സൈനിക താവളത്തിനു നേരെയുണ്ടായ ഇറാന്റെ ആക്രമണത്തില്‍ ആറ് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.



