കുവൈത്തിലെ യുഎസ് അല്‍ ഉദൈരി ഹെലികോപ്റ്റര്‍ താവളം ഡ്രോണ്‍-ബാലിസ്റ്റിക് ആക്രമണത്തില്‍ നശിപ്പിച്ചതായി ഇറാന്. ഇവിടുത്തെ ഹെലികോപ്റ്റര്‍ മെയിന്റനന്‍സ്, എണ്ണ നിറയ്ക്കല്‍ കേന്ദ്രങ്ങളും എണ്ണ സംഭരണശാലകളും വിമാനങ്ങളും കമാന്‍ഡ് കെട്ടിടവും തകര്‍ന്നവയില്‍ ഉള്‍പ്പെടുന്നതായി ഇസ് ലാമിക് റവല്യൂഷന് ഗാര്‍ഡ്സ് കോര്‍പ്സ് പ്രസ്താവനയില്‍ അറിയിച്ചു.
ഇതിനു പിന്നാലെ ഇവിടെ വലിയ തോതില്‍ തീ പിടിക്കുകയും ചെയ്തു. കറുത്ത പുകച്ചുരുളുകളും തീയും പ്രദേശമാകെ നിറയുകയും ഇത് കിലോമീറ്ററുകള്‍ക്ക് അകലെ നിന്നു പോലും കാണാനാവുന്നുണ്ടെന്നും പ്രസ്താവന കൂട്ടിച്ചേര്‍ത്തു.
|
ഇറാനിലെ എണ്ണസംഭരണശാലകളും റിഫൈനറികളും യുഎസ്-ഇസ്രായേല്‍ സേന ബോംബിട്ടു നശിപ്പിച്ചു പിന്നാലെയാണ് ഇറാന് കുവൈത്തിലെ യുഎസ് സൈനിക താവളം ആക്രമിച്ചത്. ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങള്‍ മാത്രമാണ് തങ്ങള്‍ ആക്രമിക്കുന്നതെന്നാണ് ഇറാന്റെ വിശദീകരണം. ഇവിടങ്ങളില്‍ മിസൈല്‍ പ്രതിരോധത്തിനായി യുഎസ് സ്ഥാപിച്ചിരുന്ന താഡ് റഡാര്‍ സംവിധാനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇറാന് ആക്രമിച്ചു തകര്‍ത്തിരുന്നു.
ALSO READ: മമ്മൂട്ടി ഫോണില്‍ വിളിച്ചു; വാദപ്രതിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് കെ റഫീഖ്





