പൊന്നാനി ISS സ്കൂളിലെ 1991 ഏഴാം ക്ളാസ് ബാച്ച് പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ഇശൽ സംഘടന ഫാമിലി മീറ്റ് സംഘടിപ്പിച്ചു.
മെമ്പർമാരുടെ മക്കളിലെ SSLC, +2 വിജയികൾക്ക് ഉപഹാര വിതരണവും റമളാനിൽ സംഘടിപ്പിച്ച ഖുർആൻ പാരായണ മത്സര വിജയികൾക്ക് സമ്മാനദാനവും നടത്തി.
|
ഏഴ് വർഷമായി ഇശൽ കൂട്ടായ്മ മികച്ച പ്രവർത്തനം കാഴ്ചവച്ചു മുന്നേറുകയാണ്. തങ്ങൾക്കിടയിൽ പ്രയാസം അനുഭവിക്കുന്നവർക്ക് കൈത്താങ്ങായും മെംബർമാരുടെ മക്കളുടെ കല്യാണങ്ങളിൽ മികച്ച തുക പാരിതോഷികം നൽകിയും വർഷം തോറും ഗെറ്റ് ടുഗതറുകളും നടത്തി വരുന്നു. മെംബർമാർക്കും അവരുടെ മക്കൾക്കുമായി ഖുർആൻ പാരായണ മത്സരം ആദ്യമായാണ് സംഘടിപ്പിക്കുന്നത്.
അബ്ദുല്ലയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പൂർവ്വ അധ്യാപകരായ ബശീർ ഷർക്കി,റസാഖ് മാഷ് എന്നിവർ സംസാരിച്ചു.പ്രസിഡന്റ് തൗഫീഖ് റഹ്മാൻ സെക്രട്ടറി ജെസ്സി സലീം എന്നിവർ ആശംസകൾ നേർന്നു.