12
Oct 2025
Sun
12 Oct 2025 Sun
Jeddah Mallus organising Chess and Mehandi competition

ജിദ്ദ: ജിദ്ദ മല്ലൂസ് പ്രവാസികള്‍ക്കായി ചെസ്, മൈലാഞ്ചി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. അബീര്‍ എക്‌സ്പ്രസ്സിന്റെയും അഹ്ദബ് ഇന്റര്‍നാഷനല്‍ സ്‌കൂളിന്റെയും സഹകരണത്തോടെയാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. സമൂഹത്തില്‍ നിലനില്‍ക്കുന്ന ചെറുതും വലതുമായ സാമൂഹ്യപ്രശ്‌നങ്ങളെ ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത് ജനങ്ങളിലേക്ക് എത്തിക്കുന്ന കൂട്ടായ്മയായ ജിദ്ദ മല്ലൂസ്, ‘ഫൂലും തമീസും’ എന്ന ഷോര്‍ട്ട് ഫിലിമിനുശേഷം, സാമൂഹിക ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും മാനസിക ഉല്ലാസം പ്രോത്സാഹിപ്പിക്കാനുമാണ് ചെസ്, മൈലാഞ്ചി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.

whatsapp പ്രവാസികള്‍ക്കായി ചെസ്, മൈലാഞ്ചി മത്സരങ്ങളുമായി ജിദ്ദ മല്ലൂസ്
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മത്സരങ്ങള്‍ ജിദ്ദ അഹ്ദാബ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വച്ച് ഒക്ടോബര്‍ 16 വ്യാഴാഴ്ച വൈകുന്നേരം 6 മണി മുതല്‍ നടത്തും. ഒക്ടോബര്‍ 17 വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് ചെസ്് ഫൈനല്‍ റൗണ്ടു മത്സരങ്ങളും 4 മണിക്ക് കുടുംബിനികള്‍ക്കും കുട്ടികള്‍ക്കുമുള്ള മൈലാഞ്ചി മത്സരങ്ങളും നടക്കും. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളായിട്ടാണ് മത്സരങ്ങള്‍. വിജയികള്‍ക്ക് സ്വര്‍ണ നാണയങ്ങള്‍ സമ്മാനമായി നല്‍കും.

ഭാരവാഹികളായ അയ്യൂബ് മുസ്ലിയാരകത്ത്, ഡോ. ഇന്ദു ചന്ദ്രശേഖരന്‍, നാസര്‍ ശാന്തപുരം, നൗഷാദ് ചാത്തല്ലൂര്‍, മത്സരങ്ങളുടെ മുഖ്യ പ്രായോജകരായ അഹ്ദാബ് ഇന്റര്‍ നാഷനല്‍ സകൂള്‍ മാനേജിങ് ഡയറക്ടര്‍ സുലൈമാന്‍ ഹാജി, പ്രിന്‍സിപ്പല്‍ അന്‍വര്‍ ഷജ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ക്ക് 0507847327, 0535249251, 0535628140, 0556945747 എന്ന നമ്പറുകളില്‍ ബന്ധപ്പെട്ടോ https://forms.gle/UyNLA4c6wnLP4f6h9 എന്ന ലിങ്ക് മുഖേനയോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

ALSO READ: പള്ളിവളപ്പില്‍ കയറി ഇമാമിന്റെ ഭാര്യയെയും രണ്ടുമക്കളെയും കൊന്നത് പ്രായപൂര്‍ത്തിയാവാത്ത രണ്ട് വിദ്യാര്‍ഥികള്‍