09
Oct 2025
Fri
09 Oct 2025 Fri
Kajol Durga puja video

Kajol durga puja video viral ദുര്‍ഗ പൂജയ്‌ക്കെത്തിയ പ്രമുഖ ബോളിവുഡ് താരം കജോളിന്റെ വിഡിയോ വൈറലായി. പൂജയ്ക്ക് ശേഷം പടികളിറങ്ങുന്ന താരത്തെ ആരോ കയറിപിടിച്ചു എന്ന തരത്തിലാണ് വിഡിയോ പ്രചരിക്കുന്നത്.

whatsapp ദുര്‍ഗ പൂജയ്‌ക്കെത്തിയ കജോളിനെ കയറിപ്പിടിച്ചു? വീഡിയോ വൈറല്‍; സംഭവിച്ചതെന്ത്?
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരക്കിനിടയില്‍ സംഭവിച്ചതെന്താണെന്ന് വ്യക്തമല്ലെങ്കിലും കജോള്‍ ഞെട്ടിത്തരിച്ചുനില്‍ക്കുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. കജോളിന്റെ കയ്യില്‍ പിടിക്കുന്ന വെളള വസ്ത്രധാരി നടിയുടെ ബോഡിഗാര്‍ഡ് ആണെന്നും അല്ലെന്നും കമന്റുകളുണ്ട്. അതേസമയം, സംഭവത്തില്‍ കജോള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുളള വിഡിയോ പകര്‍ത്തിയതും പ്രചരിപ്പിച്ചതും ആരെന്ന് വ്യക്തമല്ല. പടികളിറങ്ങുന്നതിനിടെ വെളുത്ത വസ്ത്രം ധരിച്ച ഒരാള്‍ കജോളിനെ പടിയിറങ്ങുന്നത് തടയുന്നത് രൂപത്തില്‍ കൈവച്ച് നില്‍ക്കുന്നതാണ് ആദ്യം കാണുന്നത്. തുടര്‍ന്ന് കജോള്‍ കൈമാറ്റി മുന്നോട്ട് നീങ്ങാന്‍ ശ്രമിക്കുന്നതിനിടെ ശരീരത്ത് സ്പര്‍ശിക്കുന്നത് വിഡിയോയില്‍ വ്യക്തമാണ്.

എന്നാല്‍ കജോള്‍ വീഴാന്‍ പോയപ്പോള്‍ ബോഡിഗാര്‍ഡ് പിടിച്ചതാകാമെന്നാണ് വിഡിയോ കണ്ട ഒരു വിഭാഗം ആളുകളുടെ അഭിപ്രായം. അതേസമയം കജോളിനെ മനപ്പൂര്‍വം ആ വ്യക്തി കയറിപ്പിടിച്ചതിന്റെ തെളിവാണ് പെട്ടെന്നുളള താരത്തിന്റെ ഞെട്ടലെന്നാണ് മറ്റുചിലര്‍ കുറിച്ചത്. അയാള്‍ കാണിച്ചത് മോശമായിപ്പോയെന്നും കജോള്‍ പ്രതികരിച്ചുകാണുമെന്നും ആരാധകര്‍ പറയുന്നു.

അതേസമയം സംഭവിച്ചതിതൊന്നും അല്ലെന്നും കജോളിനെ അയാള്‍ തടഞ്ഞത് ഒപ്പം നിന്നൊരു സെല്‍ഫിയെടുക്കാന്‍ വേണ്ടിയായിരുന്നെന്നുമാണ് വിഡിയോ കണ്ട ചിലരുടെ അഭിപ്രായം. പെട്ടെന്ന് താരം ഞെട്ടിയെങ്കിലും തൊട്ടടുത്ത നിമിഷം തന്നെ അയാള്‍ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ നിന്നുകൊടുത്തെന്നും കമന്റുകളുണ്ട്.