10
Dec 2025
Mon
10 Dec 2025 Mon
Kanjirappalli native man killed in Kochi

കൊച്ചിയില്‍ കൊല്ലപ്പെട്ടത് കാഞ്ഞിരപ്പള്ളി സ്വദേശി. കാഞ്ഞിരപ്പിളളി കൊടുവന്താനം മുളക്കുളം അഭിജിത് ബിനീഷ്(21)ആണ് കൊല്ലപ്പെട്ടത്. സ്വകാര്യ ആശുപത്രിയുടെ എറണാകുളം നോര്‍ത്ത് റെയില്‍വെ സ്റ്റേഷനോടു ചേര്‍ന്നുളള പൂട്ടിക്കിടന്ന ക്വാര്‍ട്ടേഴ്‌സില്‍ വൈദ്യുതി തകരാറിനെ തുടര്‍ന്ന് ശനിയാഴ്ച വൈകീട്ട് നാലരയോടെ പരിശോധിക്കാനെത്തിയ ഇലക്ട്രീഷ്യനാണ് മൃതദേഹം കണ്ടെത്തിയത്. മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൃതദേഹത്തിന്റെ പോക്കറ്റില്‍ നിന്നും കണ്ടെത്തിയ കാര്‍ഡില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. ഇന്നലെ നടത്തിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം തലയ്ക്ക് പിന്നിലെ ആഴത്തിലേറ്റ മുറിവാണ് മരണ കാരണം. തലയോട്ടിയിലും പൊട്ടലുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് ജോലിക്കെന്ന് പറഞ്ഞാണ് അഭിജിത് വീട്ടില്‍ നിന്ന് പോന്നത്.

ALSO READ: കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ബിജെപി പ്രവര്‍ത്തകനൊപ്പം ഒളിച്ചോടി