തിരുവനന്തപുരം കരമനയില്‍ 14കാരന്‍ ഓടിച്ച കാര്‍ അപകടത്തില്‍ പെട്ടു. സുഹൃത്തിനൊപ്പം രാത്രി കറങ്ങാനിറങ്ങിയപ്പോഴാണ് അപകടം. വീട്ടുകാരെ പൂട്ടിയിട്ടാണ് വിദ്യാര്‍ത്ഥി കാറുമായി ഇറങ്ങിയത്.
|
പുലര്‍ച്ചെ രണ്ടരയോടെയാണ് കരമനയില്‍ വച്ച് അപകടമുണ്ടായത്. 14 കാരനും 17 വയസ്സുള്ള സുഹൃത്തിനും അപകടത്തില്‍ പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. സ്ഥിരമായി അപകടമുണ്ടാകുന്ന വളവില്‍ വച്ച് വാഹനം താഴേക്കു പതിക്കുകയായിരുന്നു.
പോലീസ് ചോദിച്ചപ്പോള്‍ ചായ കുടിക്കാന്‍ പോയതാണ് എന്നതാണ് വിദ്യാര്‍ത്ഥി വിശദീകരണം നല്‍കിയത്. വീട്ടുകാര്‍ വാഹനമെടുത്ത് പോകാന്‍ അനുവദിക്കാത്തതിനാലാണ് അവരെ പൂട്ടിയിട്ട് വാഹനമെടുത്തതെന്നും വിദ്യാര്‍ത്ഥി പോലീസിനോട് പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത മകന്‍ വാഹനമെടുത്ത് അപകടമുണ്ടാക്കിയതിന് പിതാവിന്റെ പേരില്‍ പോലീസ് കേസെടുത്തു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022




