വരാനിരിക്കുന്ന ബംഗളുരു തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇവിഎമ്മുകള്‍ക്കു പകരം ബാലറ്റ് ഉപയോഗിക്കാന്‍ അനുമതി നല്കി കര്‍ണാടക തിരഞ്ഞെടുപ്പ് കമ്മീഷന്. ഗ്രേറ്റര്‍ ബംഗളുരു അതോറിറ്റിയിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പിലാണ് ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കുക. ഇവിഎമ്മിനു വേണ്ടിയുള്ള ബിജെപിയുടെ അപേക്ഷ തള്ളിക്കൊണ്ടാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്.
|
ബാലറ്റ് പേപ്പറുകളും ഇലക്ട്രോണിക് വോട്ടിങ് മെഷീനും തിരഞ്ഞെടുക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ജി എസ് സംഗ്രേഷി പറഞ്ഞു. സ്വതന്ത്രബോഡിയെന്ന നിലയില്‍ തങ്ങള്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ബാലറ്റ് തിരഞ്ഞെടുത്തതെന്നും അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യയോടു വ്ക്തമാക്കി. 2010, 2015 തിരഞ്ഞെടുപ്പില്‍ മാത്രമാണ് ബംഗളുരു തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനുകള്‍ ഉപയോഗിച്ചത്. ഗ്രേറ്റര്‍ ബംഗളുരു അതോറിറ്റിയിലെ അഞ്ച് കോര്‍പറേഷനുകളില്‍ 89 ലക്ഷത്തോളം വോട്ടര്‍മാരാണുള്ളതെന്ന് തിരഞ്ഞെടുപ്പിനുള്ള സ്പെഷ്യല്‍ കമ്മീഷണര്‍ ആര് രാമചന്ദ്രന് പറഞ്ഞു. അന്തിമ വോട്ടര്‍പട്ടിക മാര്‍ച്ച് 16ന് പുറത്തുവിടുമെന്നാണ് കരുതുന്നത്. മെയ് 25ന് ശേഷമാവും തിരഞ്ഞെടുപ്പ് നടക്കുകയെന്നും അദ്ദേഹം പറഞ്ഞു.
വോട്ടിങ് മെഷീനുകള്‍ക്കു പകരം തദ്ദേശ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറുകള്‍ കൊണ്ടുവരണമെന്ന് കര്‍ണാടക സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ശുപാര്‍ശ നല്‍കിയിരുന്നു. 2024ലെ ഗ്രേറ്റര്‍ ബംഗളുരു ഭരണ നിയമം പ്രകാരം ഇവിടുത്തെ അഞ്ച് മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ ബാലറ്റ് പേപ്പര്‍ അല്ലെങ്കില്‍ ഇവിഎമ്മുകള്‍ മുഖേന തിരഞ്ഞെടുപ്പ് നടത്താന്‍ അനുവാദം നല്‍കുന്നുണ്ട്.
ALSO READ: സുഹൃത്തിന്റെ മകളായ നാലുവയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ



