12
Oct 2025
Fri
12 Oct 2025 Fri
Kasaragod medical college

Kasaragod Medical college class starting കാസര്‍കോട്: കാസര്‍കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് ആദ്യ ബാച്ചിന്റെ പ്രവേശനോത്സവം ഇന്ന് നടക്കും. രാവിലെ 9 മണിക്ക് ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്യും.

whatsapp കാസര്‍കോഡിന്റെ ആരോഗ്യ മേഖലയ്ക്ക് ചരിത്രമുഹൂര്‍ത്തം; മെഡിക്കല്‍ കോളജ് ആദ്യ ബാച്ചില്‍ ഇന്ന് ക്ലാസ് തുടങ്ങും
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉക്കിനടുക്കയില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോളേജില്‍ 40 വിദ്യാര്‍ഥികളാണ് ആദ്യ ബാച്ചില്‍ പ്രവേശനം നേടിയത്. പാണത്തൂര്‍ സ്വദേശിയായ ഒരു വിദ്യാര്‍ത്ഥി മാത്രമാണ് ജില്ലയില്‍ നിന്നുള്ളത്. രാജസ്ഥാന്‍, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും ഇവിടെ പഠിക്കാനെത്തുന്നുണ്ട്.

അഖിലേന്ത്യാതലത്തിലുള്ള റാങ്ക് പട്ടികയില്‍ നിന്ന് ഏഴുപേരും സംസ്ഥാന പട്ടികയില്‍ നിന്നു 33 പേരുമാണ് പ്രവേശനം നേടിയത്. കോളേജില്‍ ഹോസ്റ്റല്‍ സൗകര്യം പൂര്‍ണ്ണമായില്ല. അതിനാല്‍ ചെര്‍ക്കളയില്‍ താല്‍ക്കാലിക ഹോസ്റ്റല്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

ALSO READ: കുവൈത്തില്‍ വന്‍ വിസാ തട്ടിപ്പ്; നിര്‍മിച്ചത് 382 വ്യാജ വര്‍ക്ക് പെര്‍മിറ്റുകള്‍; പ്രവാസികള്‍ ഉള്‍പ്പെടെ പിടിയില്‍

വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര ചെയ്യാന്‍ 30 സീറ്റുള്ള കോളേജ് ബസ് തയ്യാറായി. മറ്റൊരു ബസ്സിനായി ശ്രമം നടത്തുന്നുണ്ട്. പെണ്‍കുട്ടികളുടെ ഹോസ്റ്റലും അധ്യാപകരുടെ ക്വാര്‍ട്ടേഴ്‌സും നാലു മാസത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

14 പ്രൊഫസര്‍, 20 അസോസിയേറ്റ് പ്രൊഫസര്‍, 25 അസിസ്റ്റന്റ് പ്രൊഫസര്‍, 15 ട്യൂട്ടര്‍ എന്നിങ്ങനെ 99 തസ്തികകള്‍ ഇവിടെ വേണം. കോഴ്‌സിന്റെ ഭാഗമായി സ്‌പെഷ്യലിറ്റി വിഭാഗങ്ങളും ഡോക്ടര്‍മാരും എത്തുന്നതോടെ ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്കും ആശ്വാസമാകും.

ആരോഗ്യ രംഗത്ത് വലിയ പരാധീനതകള്‍ നേരിടുന്ന കാസര്‍കോഡിനെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസം നല്‍കുന്നതാണ് മെഡിക്കല്‍ കോളജ്. ആസ്റ്റര്‍ മിംസിന്റെ 190 കോടി രൂപ ചെലവില്‍ നിര്‍മിച്ച ആശുപത്രി കഴിഞ്ഞ ദിവസം കാസര്‍കോഡ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. 264 ബെഡ്ഡുകളാണ് ഇവിടെയുള്ളത്. നിലവില്‍ വിദഗ്ധ ചികില്‍സയ്ക്ക് മംഗലാപുരത്തെയോ കണ്ണൂര്‍, കോഴിക്കോട് ജില്ലകളെയോ ആശ്രയിക്കുന്ന കാസര്‍കോഡുകാര്‍ക്ക് ആശ്വാസം നല്‍കുന്നതാണ് പുതിയ ആശുപത്രികളുടെ വരവ്.