23
Mar 2026
Mon
കേരളത്തിലെ ബിജെപി എംഎല്‍എയെ തേടി കാശിയില്‍ നിന്നെത്തിയ സന്യാസിമാര്‍ കൗതുകമായി. തിരുവനന്തപുരത്താണ് കാറില്‍ നാല് സന്യാസിമാര്‍ എത്തിയത്. കേരളത്തില്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന ബിജെപി എംഎല്‍എമാരെ അനുഗ്രഹിക്കാന്‍ യുപി മുഖ്യന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു വിട്ടതാണെന്നാണ് സന്യാസിമാര്‍ പറയുന്നത്.
|
ഇവിടെ ബിജെപിക്ക് എംഎല്‍എ ഇല്ലെന്ന് നാട്ടുകാര്‍ പറഞ്ഞെങ്കിലും സ്വാമിമാര്‍ക്ക് വിശ്വാസം പോര. ഒടുവില്‍ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തി സന്യാസിമാരെ തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥി കരമന ജയന്റെ ഓഫീസിലേക്ക് പറഞ്ഞു വിട്ടു. അടുത്ത തവണ എന്തായാലും എംഎല്‍എ ഉണ്ടാവുമെന്ന് ആശീര്‍വദിച്ചാണ് സന്യാസിമാര്‍ പോയത്.




