12
Oct 2025
Sat
രാജസ്ഥാനിലും മധ്യപ്രദേശിലും നിരവധി കുട്ടികളുടെ മരണത്തിനിടയാക്കിയ കോള്‍ഡ്രിഫ് ചുമമരുന്നിന്റെ വില്‍പ്പന കേരളത്തിലും നിരോധിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്.
![]() |
|
കോള്‍ഡ്രിഫ് സിറപ്പിന്റെ എസ്ആര്‍ 13 ബാച്ചില്‍ പ്രശ്‌നം കണ്ടെത്തിയ റിപോര്‍ട്ടിനെ തുടര്‍ന്നാണ് നിരോധനം. ഈ കമ്പനിയുടെ മരുന്ന് സംസ്ഥാനത്തെ മരുന്നുകടകളിലോ ആശുപത്രികളിലോ വിതരണം ചെയ്യരുതെന്ന നിര്‍ദേശം അധികൃതര്‍ നല്‍കിയിട്ടുണ്ട്.
ഈ ബാച്ച് മരുന്നിന്റെ വില്‍പ്പന കേരളത്തില്‍ നടത്തിയിട്ടില്ലെന്നാണ് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്നു വീണാ ജോര്‍ജ് പറഞ്ഞു.
കഴിഞ്ഞദിവസം തമിഴ്‌നാടും ഈ ചുമ മരുന്ന് നിരോധിച്ചിരുന്നു.