31
Jan 2026
Thu
31 Jan 2026 Thu
kerala free education

Kerala Budget 2026 : Free education കേരളത്തിലെ കോളജ് വിദ്യാര്‍ഥികള്‍ക്ക് ഇനി സൗജന്യ പഠനം. നിലവില്‍ പ്ലസ്ടു തലം വരെ ഉണ്ടായിരുന്ന സൗജന്യ വിദ്യാഭ്യാസം ഡിഗ്രിതലം വരെയാക്കി ഉയര്‍ത്തി ബജറ്റ് പ്രഖ്യാപനം. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംസ്ഥാനത്തെ ആര്‍ട്‌സ് ആന്‍സ് സയന്‍സ് കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഉന്നതപഠനം പ്രതിസന്ധിയിലാകുന്ന അനേകം വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം നല്‍കുന്ന പദ്ധതിയാണിത്.

സാമ്പത്തിക പ്രയാസങ്ങള്‍ മൂലം ഉന്നത വിദ്യാഭ്യാസമെന്നത് സാധ്യമാകാതെ പോകരുതെന്ന കാഴ്ചപ്പാടിലാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. അത്തരത്തില്‍ സാധാരണക്കാരായ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് ഈ തീരുമാനം ഏറെ ആശ്വാസകരമാകും.

ALSO READ: ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ പേരില്‍ ചരിത്ര ഗവേഷണ കേന്ദ്രം; മൂന്ന് കോടി രൂപ അനുവദിച്ചു

വിദ്യാര്‍ഥികള്‍ക്ക് അപകട ഇന്‍ഷുറന്‍സ്

സംസ്ഥാനത്തെ ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് അപകട ഇന്‍ഷുറന്‍സ് നടപ്പാക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനം. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് 2 ജോഡി കൈത്തറി യൂണിഫോം സൗജന്യമായി നല്‍കുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

സ്‌കൂള്‍ മേഖലയ്ക്ക് 128 കോടി

സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയുടെ വികസനത്തിന് 128 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. കൂടാതെ ഒക്സ്ഫോര്‍ഡ് സര്‍വകലാശാലയുമായി അക്കാദമിക് സഖ്യമുണ്ടാക്കാനുള്ള നടപടികള്‍ക്കായി 2 കോടി രൂപ നീക്കിവച്ചതായും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.