31
Jan 2026
Wed
31 Jan 2026 Wed
Kerala Gold Price: Gold price increased in Kerala today

Kerala gold price soaring തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. രാവിലെ 480 രൂപ വര്‍ദ്ധിച്ചു. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 102,280 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ചേര്‍ത്താല്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ഒന്നേകാല്‍ ലക്ഷത്തിന് അടുത്ത് നല്‍കണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നലെ പവന് 440 രൂപ വര്‍ദ്ധിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ പവന്റെ വില ഒരു ലക്ഷം കടന്നതിന് ശേഷം ഉച്ചയ്ക്ക് 320 രൂപയും വൈകുന്നേരം 280 രൂപയും ഉയര്‍ന്നു.

സ്വര്‍ണത്തെ സ്വാധീനിച്ച് അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍

2026 തുടക്കത്തില്‍ തന്നെ രൂക്ഷമായ അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍ സ്വര്‍ണവിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. അമേരിക്ക വെനസ്വേലയില്‍ ഇടപെട്ടതുപോലെ ചൈന തായ്വാനില്‍. ഇടപെടും എന്നുള്ള സൂചനകള്‍ പുറത്തുവരുന്നു. ഇറാനില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. ഇതോടെ സുരക്ഷിത നിക്ഷേപമെന്നനിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ തിരിയുമ്പോള്‍ വില റെക്കോര്‍ഡുകള്‍ മറിതടന്നേക്കാം.

ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസേസിയേഷന്‍ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തില്‍ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകള്‍, ഇറക്കുമതി തീരുവകള്‍, നികുതികള്‍, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകള്‍ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വര്‍ണ്ണ വിലയെ സ്വാധീനിക്കുന്നത്.

വില വിവരങ്ങള്‍

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 12,785 രൂപ. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 10,510 രൂപ. ഒരു ഗ്രാം 14 കാരറ്റ് സ്വര്‍ണത്തിന്റെ വില 8185 രൂപ. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5280 രൂപ. ഒരു ഗ്രാം വെള്ളിയുടെ വില 265 രൂപ