|
കൊച്ചി: കേരളത്തില്‍ ഇന്നലെ നേരിയ വര്‍ധനവ് രേഖപ്പെടുത്തിയെങ്കിലും സ്വര്‍ണവില ഇന്നും താഴേക്ക്. ഇന്നലെ നേരിയ മുന്നേറ്റം നടത്തിയതോടെ തിരിച്ചുകയറുമെന്ന സൂചനനല്‍കിയെങ്കിലും ഇന്ന് കുറവ് രേഖപ്പെടുത്തുകയായിരുന്നു. ഇതോടെ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് സ്വര്‍ണവില തിരികെ എത്തി. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ വ്യാഴാഴ്ചത്തെ നിലവാരമായ 55,480 രൂപയിലേക്ക് സ്വര്‍ണവില തിരികെയെത്തി. ഗ്രാമിന് പത്തുരൂപയാണ് താഴ്ന്നത്. 6,935 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. മൂന്ന് ദിവസത്തിനിടെ രണ്ടായിരത്തിലധികം രൂപ ഇടിഞ്ഞ ശേഷമാണ് ഇന്നലെ സ്വര്‍ണവിലയില്‍ നേരിയ മുന്നേറ്റം ദൃശ്യമായത്. ഇന്നലെ കൂടിയതും 80 രൂപ തന്നെയായിരുന്നു.
യുഎസ് ഡോളര്‍ കരുത്താര്‍ജിച്ചതും യുഎസ് കേന്ദ്ര ബാങ്കായ ഫെഡിന്റെ നിരക്ക് കുറയ്ക്കല്‍ സംബന്ധിച്ച അനിശ്ചിതത്വവുമാണ് സ്വർണ വിപണിയെ ബാധിച്ചത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. നവംബര്‍ ഏഴിന് 57,600 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തില്‍ എത്തിയ സ്വര്‍ണവില വീണ്ടും തിരിച്ചുകയറുന്നതാണ് കണ്ടത്. എന്നാല്‍ ഇന്നലെ മുതല്‍ വീണ്ടും വില കുറഞ്ഞു. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്
ഈ മാസം ആരംഭത്തോടെയാണ് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി വന്നത്. ഓഹരി വിപണിയില്‍ ഉണ്ടായ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. അടുത്തിടെ ആദ്യമായാണ് സ്വര്‍ണവില ഒറ്റയടിക്ക് ആയിരത്തിലധികം രൂപ കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.
ഒക്ടോബര്‍ തുടക്കത്തില്‍ 56,400 രൂപയായിരുന്നു സ്വര്‍ണവില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് വില ഉയരുന്നതാണ് ദൃശ്യമായത്. തിങ്കളാഴ്ച 360 രൂപ കുറഞ്ഞത് താത്കാലികം മാത്രമാണെന്ന് സൂചന നല്‍കി ഇന്നലെയും ഇന്നുമായി സ്വര്‍ണവില ആയിരം രൂപയാണ് വര്‍ധിച്ചത്. അന്താരാഷ്ട്രവിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധനയാണ് കേരള വിപണിയിലും പ്രതിഫലിക്കുന്നത്.
നവംബറിലെ വില മാറ്റം
| Date | Price of 1 Pavan Gold (Rs.) |
| 1-Nov-24 | Rs. 59,080 (Highest of Month) |
| 2-Nov-24 | 58960 |
| 3-Nov-24 | 58960 |
| 4-Nov-24 | 58960 |
| 5-Nov-24 | 58840 |
| 6-Nov-24 | 58920 |
| 7-Nov-24 | 57600 |
| 8-Nov-24 | 58280 |
| 9-Nov-24 | 58200 |
| 10-Nov-24 | 58200 |
| 11-Nov-24 | 57760 |
| 12-Nov-24 | 56680 |
| 13-Nov-24 | 56360 |
| 14-Nov-24 | Rs. 55,480 (Lowest of Month) |
| 15-Nov-24 Yesterday » |
55560 |
| 16-Nov-24 Today » |
Rs. 55,480 (Lowest of Month) |


