31
Jan 2026
Tue
31 Jan 2026 Tue
Kerala Gold Price: Gold price in Kerala crosses 75,000, increased by Rs 1800 in five days

Kerala gold rate സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. തുടര്‍ച്ചയായ നാലാം ദിവസവും വില ഉയര്‍ന്നതോടെ കേരളത്തിലെ സ്വര്‍ണവിപണി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് വ്യാപാരം തുടരുന്നത്. ഇന്ന് പവന് 280 രൂപ വര്‍ധിച്ച് 1,04,520 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗ്രാമിന് 35 രൂപയാണ് വര്‍ധിച്ചത്. 13,065 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഡിസംബര്‍ 27ന് രേഖപ്പെടുത്തിയ 1,04,440 രൂപ എന്ന റെക്കോര്‍ഡാണ് ഇന്ന് പഴങ്കഥയായത്. വെള്ളി വില 5 രൂപ വര്‍ധിച്ച് ഗ്രാമിന് 275 രൂപയിലെത്തി.

ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില ഉയരുന്നതാണ് ദൃശ്യമായത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്.

ഈ അപ്രതീക്ഷിത കുതിപ്പ് സാധാരണക്കാരായ ഉപഭോക്താക്കളെയും വിവാഹ ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവരെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

ഏറ്റവും വലിയ സ്വര്‍ണ വിപണി

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

രാജ്യാന്തര വിപണിയിലുണ്ടാകുന്ന വിലക്കയറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ആഗോളതലത്തില്‍ നിലനില്‍ക്കുന്ന ഭൗമരാഷ്ട്രീയ പ്രതിസന്ധികളും സാമ്പത്തിക അസ്ഥിരതകളും നിക്ഷേപകര്‍ക്ക് സ്വര്‍ണത്തോടുള്ള താല്പര്യം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് ഉയരുന്നത് വിപണിയെ കൂടുതല്‍ സ്വാധീനിക്കുന്നു. യുഎസ് ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന ചാഞ്ചാട്ടങ്ങളും കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം ശേഖരിക്കുന്നതും വില വര്‍ദ്ധനവിന് ആക്കം കൂട്ടുന്ന പ്രധാന ഘടകങ്ങളാണ്.

വിപണിയിലെ ഈ സാഹചര്യം കണക്കിലെടുത്ത്, സ്വര്‍ണം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ ‘അഡ്വാന്‍സ് ബുക്കിംഗ്’ സംവിധാനം പ്രയോജനപ്പെടുത്തുന്നത് ഉചിതമായിരിക്കും. വില ഇനിയും ഉയരാന്‍ സാധ്യതയുള്ളതിനാല്‍ നിലവിലെ വിലയില്‍ തന്നെ ബുക്ക് ചെയ്താല്‍ വരും ദിവസങ്ങളിലെ ഉയര്‍ന്ന നിരക്ക് നല്‍കേണ്ടി വരില്ല എന്നതാണ് ഇതിന്റെ പ്രധാന ഗുണം.

ഇന്നത്തെ സ്വര്‍ണ വില

ഇന്ന് ഒരു ഗ്രാമിന് 35 രൂപ ഉയര്‍ന്ന് 13,065 രൂപയായി. ഒരു പവന് 280 രൂപ ഉയര്‍ന്ന് 1,04,520 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വര്‍ണം വാങ്ങാന്‍ 1,30,650 രൂപയാവുന്നു. 24 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 38 രൂപ ഉയര്‍ന്ന് 14,253 രൂപയും, പവന് 304 രൂപ ഉയര്‍ന്ന് 1,14,024 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 29 രൂപ ഉയര്‍ന്ന് 10,690 രൂപയും, പവന് 232 രൂപ ഉയര്‍ന്ന് 85,520 രൂപയുമായി.

രാജ്യാന്തര സ്വര്‍ണ വില ഇന്നും റെക്കോര്‍ഡ് കുതിപ്പിലാണ്. ഇന്ന് സ്‌പോട്ട് സ്വര്‍ണ വില ഔണ്‍സിന് 4,598.75 ഡോളറിലെത്തി. ഇതിന്റെ ഫലമായിട്ടാണ് കേരളത്തിലും സ്വര്‍ണ വിലയില്‍ മുന്നേറ്റം രേഖപ്പെടുത്തിയത്.

സ്വര്‍ണാഭരണ വില

കേരളത്തില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ഓരോ ദിവസവും വര്‍ദ്ധിക്കുകയാണ്. എന്നിട്ടും ഈ വിലക്കയറ്റം ആഭരണപ്രേമികളെ നിരാശരാക്കുന്നു. 3% ജിഎസ്ടി, ഹോള്‍മാര്‍ക്ക് ഫീസ്, 5% മിനിമം പണിക്കൂലി എന്നിവയും ഈടാക്കുമ്പോഴാണ് ആഭരണ വില കണക്കാക്കുന്നത്.

ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 1,13,090 രൂപ കരുതേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് 14,180 രൂപയോളവും ചിലവഴിക്കേണ്ടി വരും. പണിക്കൂലി സാധാരണയായി 30 ശതമാനം വരെ ഉയരാന്‍ സാധ്യതയുണ്ട്. ചില ആഭരണങ്ങള്‍ക്ക് പണിക്കൂലി വര്‍ദ്ധിക്കുന്നതിനാല്‍ ആഭരണ വിലയും ഉയരും.