17
Dec 2023
Fri
17 Dec 2023 Fri

ചാഞ്ചാട്ടത്തിനിടെ സ്വര്‍ണ വിലയില്‍ വര്‍ധനവ്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: തുടര്‍ച്ചയായ ചാഞ്ചാട്ടത്തിനിടെ സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്. രണ്ട് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷം ഇന്ന് വീണ്ടും വില വര്‍ധിച്ചു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ച് ഗ്രാമിന് 5,800 രൂപയിലും പവന് 46,400 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. വരും ദിവസങ്ങളില്‍ 680 രൂപയില്‍ അധികം വില വര്‍ധിച്ചാല്‍ സ്വര്‍ണം വീണ്ടും റെക്കോര്‍ഡ് കുറിക്കും. രാജ്യാന്തര വിപണിയില്‍ ഡോളറും ട്രഷറി യീല്‍ഡും ഇടിഞ്ഞതോടെയാണ് സ്വര്‍ണം നേട്ടമുണ്ടാക്കുന്നത്.

വെള്ളിയുടെ വിലയിലും ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 80 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

വില ഉയര്‍ന്നതോടെ 46000 ത്തിനു മുകളിലേക്ക് എത്തിയിരിക്കുകയാണ് വീണ്ടും സ്വര്‍ണവില. ഫെഡറല്‍ റിസര്‍വ് പണനയ അവലോകന യോഗ തീരുമാനം വന്നതിന് പിന്നാലെ ഡിസംബര്‍ 14, 15 ദിവസങ്ങളിലാണ് സ്വര്‍ണ വില സമീപ കാലത്ത് ഇതേ നിലവാരത്തില്‍ വന്നത്. ഡിസംബര്‍ 15 ന് 80 രൂപ വര്‍ധിച്ചാണ് സ്വര്‍ണ വില 46,200 രൂപയിലേക്ക് എത്തിയത്. മാസത്തിലെ താഴ്ന്ന വിലയായ 45,320 രൂപയില്‍ നിന്നും 880 രൂപയുടെ വ്യത്യാസമാണ് സ്വര്‍ണ വിലയിലുള്ളത്. ആഗോള സാഹചര്യങ്ങള്‍ പരിഗണിച്ചാല്‍ സ്വര്‍ണ വില വീണ്ടും സര്‍വകാല ഉയരത്തിലേക്ക് കുതിക്കാനാണ് സാധ്യത.