17
Jan 2024
Sat
17 Jan 2024 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്. പത്തുദിവസത്തിനുശേഷം ഇന്നലെയും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായിരുന്നു. കൂടാതെ ഇന്ന് വിപണി തുടങ്ങിയപ്പോഴും വില കൂടി.

22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ വര്‍ദ്ധിച്ചതോടെ ഗ്രാമിന് 5800 രൂപയായി ഉയര്‍ന്നു. പവന് 240 രൂപ വര്‍ദ്ധിച്ച് 46,400 രൂപയായി ഉയര്‍ന്നു. ഇന്നലെയും ഗ്രാമിന് പത്ത് രൂപ വര്‍ദ്ധിച്ചിരുന്നു. ഇന്നലെ ഗ്രാമിന് 5770 രൂപയായിരുന്നു വില. പവന് 46,160 രൂപയും.

ജനുവരി രണ്ടിന് 160 രൂപ വര്‍ധിച്ച് 47,000 രൂപയിലെത്തിയിരുന്നു. ഇതാണ് മാസത്തിലെ ഉയര്‍ന്ന നിലവാരം. ഇതിന് ശേഷം ഇന്നലെയാണ് സ്വര്‍ണ വില ഉയരുന്നത്. ഒന്നാം തിയതി ഡിസംബര്‍ 31 ലെ വില തുടരുകയായിരുന്നു. വ്യാഴാഴ്ച രേഖപ്പെടുത്തിയ 46,080 രൂപയാണ് ഈ മാസത്തെ കുറഞ്ഞ നിരക്ക്.

അതേസമയം,സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകയായിരുന്നു ഡിസംബറില്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. 47120 രൂപയായിരുന്നു അന്നത്തെ നിരക്ക്. 2023ല്‍ മൊത്തം 14 തവണയാണ് സ്വര്‍ണവില റെക്കോര്‍ഡിട്ടത്. 2023 ജനുവരി 24ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5250 രൂപയും പവന്റേത് 42,000 രൂപയും ആയിരുന്നു. പിന്നീട് ഇത് 13 തവണ കൂടി റെക്കോര്‍ഡ് നിരക്കിലേക്ക് എത്തി.അഉവര്‍ഷത്തില്‍ വില ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ വിവാഹ സീസണ്‍ ആരംഭിക്കുന്നതും വില വര്‍ധിക്കാന്‍ ഇടയാക്കും. ഈ സാഹചര്യത്തില്‍ നിലവിലേത് താരതമ്യേന ഭേദപ്പെട്ട നിരക്കാണെന്നാണ് വിലയിരുത്തപ്പെടുന്നത്.