കൊച്ചി: കേരള സംസ്ഥാന വഖ്ഫ് ബോര്‍ഡ് പലിശ രഹിത ലോണ്‍ സ്കോളര്‍ഷിപ്പിന് അര്‍ഹരായ മുസ് ലിം വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷത്തേക്കുളള അലോട്ട്മെന്റ് പ്രകാരം ഒന്നാം വര്‍ഷ കോഴ്സിന് ചേര്‍ന്നിട്ടുള്ളവര്‍ക്ക് മാത്രമേ അപേക്ഷിക്കാൻ അര്‍ഹതയുണ്ടായിരിക്കുകയുള്ളൂ. എം.ബി.ബി.എസ്, ബി-ടെക്, ബി.ആര്‍ക്ക്, ബി-ടെക് ലാറ്ററല്‍ , ബി.ഡി.എസ്, ബി.വി.എസ്.സി, ബി.എച്ച്.എം.എസ്, ബി.എ.എം.എസ്, ബി.ഫാം, ഫാംഡി, ബി.എസ്.സി നഴ്സിങ്, ജനറല്‍ നഴ്സിങ്, ബി.എസ്.സി അഗ്രിക്കള്‍ച്ചര്‍, ബി.യു.എം.എസ് (യുനാനി മെഡിസിന്), എല്‍.എല്‍.ബി, ബി.പി.ടി, ബി.എസ്.സി റേഡിയോളജി, ബി.എസ്.സി റെസ്പിറേറ്ററി തെറാപ്പി, ബി.എസ്.സി ഒപ്റ്റോമെറ്ററി, ഡിപ്ലോമാ ഇന്‍ കാര്‍ഡിയോ വാസ്കുലര്‍ ടെക്നോളജി, ബി.എസ്.സി പെര്‍ഫ്യൂഷന്‍ ടെക്നോളജി, ബി.എസ്.സി ഡയാലിസിസ് ടെക്നിഷ്യന്‍, ബി.എസ്.ഡബ്ല്യു, ബി.എഫ്.എസ്.സി എന്നീ ഗ്രാജുവേഷന് കോഴ്സുകളിലും എം.ഫാം, എം.എസ്.സി നഴ്സിങ്, എം.എസ്.ഡബ്ല്യു, ഹോസ്പിറ്റല്‍ മാനേജ്മെന്റ്, ഹോമിയോ, വെറ്റിറിനറി, എം.എഫ്.എസ്.സി എന്നീ പോസ്റ്റ് ഗ്രാജുവേഷന് കോഴ്സുകളിലും നീറ്റിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം ലഭിച്ച കോഴ്സുകളിലുമാണ് ഈ വര്‍ഷം ലോണ്‍ അനുവദിക്കുക.
|
മുന്‍ പരീക്ഷയില്‍ 80 ശതമാനം മാര്‍ക്കോ അല്ലെങ്കില്‍ തത്തുല്യമായ ഗ്രേഡോ ലഭിച്ചിരിക്കണം. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം 2,50,000/രൂപയില്‍ താഴെയായിരിക്കണം. www.keralastatewakfboard.in എന്ന വെബ്സൈറ്റില്‍ നിന്ന് അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കേണ്ടതാണ്.
ലഭിക്കുന്ന അപേക്ഷകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 200 പേര്‍ക്കാണ് ലോണ്‍ അനുവദിക്കുന്നത്. പൂരിപ്പിച്ച അപേക്ഷകള്‍ 2025 ഒക്ടോബര്‍ 31നകം ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍, കേരള സംസ്ഥാന വഖ്ഫ് ബോര്‍ഡ്, ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തിന് സമീപം, വി.ഐ.പി റോഡ്, കലൂര്‍ , കൊച്ചി – 682017 എന്ന വിലാസത്തില്‍ ലഭിക്കണം. നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.
Kerala State Waqf Board invites applications from eligible Muslim students for interest-free loan scholarship





