31
Mar 2023
Mon
31 Mar 2023 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: തുടര്‍ച്ചയായി മൂന്നു പരാജയങ്ങള്‍ ഏറ്റുവാങ്ങിയതോടെ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗി(സി.സി.എല്‍)ല്‍നിന്ന് കേരള സ്‌ട്രൈക്കേഴ്‌സ് പുറത്തായി. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ ഇന്നലെ നടന്ന മത്സരത്തില്‍ രണ്ട് ഇന്നിങ്‌സുകളിലുമായി കേരള സ്‌ട്രൈക്കേഴ്‌സിനെതിരേ മുംബൈ ഹീറോസിന് ഏഴ് റണ്‍സിന്റെ വിജയം ഉണ്ടായതോടെയാണ് ടീം പുറത്തായത്.

ടോസ് ലഭിച്ച് ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈ ഹീറോസ് ആദ്യ ഇന്നിങ്‌സിൽ 10 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 116 റൺസെടുത്തു. 18 പന്തിൽ 41 റൺസെടുത്ത സഖിബ് സലീം, പുറത്താകാതെ 13 പന്തിൽ 25 റൺസെടുത്ത അപൂർവ, ലഖിയ എന്നിവരുടെ പ്രകടനമാണ് മുംബൈയ്ക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. കേരള സ്െ്രടെക്കേഴ്സിനായി ആന്റണി വർഗീസ് രണ്ട് വിക്കറ്റും സൈജു കുറുപ്പ്, വിവേക് ഗോപൻ, വിനു മോഹൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരള സ്‌ട്രൈക്കേഴ്‌സിന് ആദ്യ ഇന്നിങ്‌സിൽ 10 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 107 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. 25 പന്തിൽ 63 റൺസെടുത്ത വിവേക് ഗോപൻ ആണ് മല്ലുനിരയിൽ തിളങ്ങിയത്. സൈജു കുറുപ്പ് പുറത്താകാതെ 19 പന്തിൽ 18 റൺസെടുത്തു. മുംബൈയ്ക്കുവേണ്ടി റിതേഷ് മൂന്ന് വിക്കറ്റും, ശരദ്, നവദീപ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

രണ്ടാം ഇന്നിങ്‌സിൽ മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 103 റൺസെടുത്തപ്പോൾ, മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന്റെ പോരാട്ടം 105 റൺസിലൊതുങ്ങി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക