സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിനുള്ളില്‍ പല ജില്ലകളിലും അള്‍ട്രാവയലറ്റ് (UV) സൂചിക ഉയര്‍ന്ന നിലയില്‍ തുടരാനിടയുണ്ടെന്ന് മുന്നറിയിപ്പ്. രാവിലെ 9 മണിക്ക് പുറത്തിറങ്ങിയ വിവരങ്ങള്‍ പ്രകാരം ചില ജില്ലകളില്‍ ശക്തമായ സൂര്യപ്രകാശം അനുഭവപ്പെടും.
|
ലഭ്യമായ കണക്കുകള്‍ പ്രകാരം പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ UV സൂചിക 8 ആയി ഉയരാന്‍ സാധ്യതയുണ്ട്. കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളില്‍ 7 വരെയും എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ 6 വരെയും എത്തുമെന്ന് വിലയിരുത്തുന്നു. തിരുവനന്തപുരം, കാസര്‍ഗോഡ് ജില്ലകളില്‍ UV സൂചിക 4 ആയിരിക്കുമ്പോള്‍ കണ്ണൂര്‍ ജില്ലയില്‍ 5 ആയിരിക്കും.
അള്‍ട്രാവയലറ്റ് രശ്മികള്‍ അപകടകാരികള്‍
മനുഷ്യരുടെ കണ്ണിനും ചര്‍മ്മത്തിനും ദോഷം വരുത്താന്‍ കഴിവുള്ള ഈ കിരണങ്ങള്‍ കൂടുതല്‍ നേരം ശരീരത്തില്‍ പതിയുമ്പോള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
വിദഗ്ധര്‍ പറയുന്നതനുസരിച്ച് UV കിരണങ്ങള്‍ കൂടുതലായി ഏല്‍ക്കുമ്പോള്‍ ചര്‍മ്മത്തില്‍
ചുവപ്പ്, കരിവാളിപ്പ്, സൂര്യാഘാതം എന്നിവ ഉണ്ടാകാം. ദീര്‍ഘകാലമായി ശക്തമായ UV കിരണങ്ങള്‍ നേരിടുന്നത് ചര്‍മ്മരോഗങ്ങള്‍ക്കും കണ്ണ് സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും കാരണമാകാമെന്നും മുന്നറിയിപ്പുണ്ട്. പ്രത്യേകിച്ച് രാവിലെ 10 മുതല്‍ വൈകിട്ട് 3 വരെ. ഈ സമയം സൂര്യപ്രകാശം ശക്തമാണ്.
. 6 മുതല്‍ 7 വരെ – മഞ്ഞ അലര്‍ട്ട്: തുറസ്സായ സ്ഥലങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് കുറയ്ക്കുക.
. 8 മുതല്‍ 10 വരെ – ഓറഞ്ച് അലര്‍ട്ട്: അതിവ ജാഗ്രത ആവശ്യം. സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണം.
. 11 ന് മുകളില്‍ – റെഡ് അലര്‍ട്ട്: വളരെ അപകടകരം. നേരിട്ട് സൂര്യപ്രകാശത്തില്‍ നില്‍ക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാം.
പൊതുജനങ്ങള്‍ക്ക് നിര്‍ദേശം
ഉച്ച സമയങ്ങളില്‍ പുറത്തുപോകുന്നത് പരമാവധി കുറയ്ക്കുക, കുട, തലക്കെട്ട്, സണ്‍സ്‌ക്രീന്‍ തുടങ്ങിയ സംരക്ഷണ മാര്‍ഗങ്ങള്‍ ഉപയോഗിക്കുക. പ്രത്യേകിച്ച് കുട്ടികളും മുതിര്‍ന്നവരും നേരിട്ട് സൂര്യപ്രകാശത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.





