സംസ്ഥാനടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്സില്‍ എം.ബി.എ. (ട്രാവല്‍ ആന്റ് ടൂറിസം) കോഴ്സില്‍ ഒഴിവുള്ള സീറ്റിലേക്ക് ഓണ്‍ലൈനായി ജൂണ്‍ 30 വരെ അപേക്ഷിക്കാം. ( KITTS MBA- apply now ) അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടു കൂടിയ ഡിഗ്രിയും, കെ-മാറ്റ്/സി-മാറ്റ്/കാറ്റ് യോഗ്യതയും ഉള്ളവര്‍ക്ക് www.kittsedu.org വഴി അപേക്ഷിക്കാം.
|
കേരള സര്‍വകലാശാലയുടെയും, എ.ഐ.സി.ടി.ഇ.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്സില്‍, ട്രാവല്‍, ടൂര്‍ ഓപ്പറേഷന്‍, ഹോസ്പിറ്റാലിറ്റി, എയര്‍പോര്‍ട്ട് മാനേജ്മെന്റ് എന്നീ വിഷയങ്ങളില്‍ സ്പെഷ്യലൈസേഷനും ജര്‍മ്മന്‍, ഫ്രഞ്ച് ഭാഷകള്‍ പഠിക്കാനും അവസരമുണ്ട്. വിജയിക്കുന്നവര്‍ക്ക് പ്ലേസ്മെന്റ് സൗകര്യം നല്‍കും.
എസ്.സി/എസ്.ടി വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള സംവരണവും ആനുകൂല്യങ്ങളും ലഭിക്കും. കൂടുതല്‍വിവരങ്ങള്‍ www.kittsedu.org യിലും 9446529467/ 9447079763/ 04712327707/ 04712329468 എന്നീ നമ്പരുകളിലുംലഭിക്കും.


