29
Oct 2025
Sat
29 Oct 2025 Sat
Kochi Dhanushkodi national highway land slide at Adimaly

കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ അടിമാലി എട്ടുമുറി ലക്ഷംവീട് കോളനി ഭാഗത്ത് കുന്നിടിഞ്ഞു. രാത്രിയിലാണ് കുന്നിടിഞ്ഞ് റോഡിലേക്ക് വീണത്. പകലും ഇവിടെ മണ്ണിടിയുകയും കുന്നിന് വിള്ളല്‍ രൂപപ്പെടുകയും ചെയ്തിരുന്നു. ഇതോടെ ഇവിടുത്തെ 22 കുടുംബങ്ങളെ ക്യാംപിലേക്ക് മാറ്റുകയുണ്ടായി.ഇതിനാല്‍ വന് അപകടം ഒഴിവായി. എന്നാല്‍ ചില വീട്ടില്‍ ആളുണ്ടായിരുന്നുവെന്നും ഇവര്‍ മണ്ണിനടിയില്‍ അകപ്പെട്ടുവെന്നുമുള്ള സംശയമാണ് പ്രദേശവാസികള്‍ പങ്കുവയ്ക്കുന്നത്. മണ്ണ് മാറ്റാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

whatsapp അടിമാലിയില്‍ കുന്നിടിഞ്ഞു; ആളുകള്‍ അകപ്പെട്ടതായി സംശയം
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദേശീയ പാതയുടെ നിര്‍മാണത്തിനിടിയിലാണ് ആദ്യം മണ്ണിടിഞ്ഞത്. ഇതേത്തുടര്‍ന്ന് അപകടസാധ്യത കണക്കിലെടുത്ത് മൂന്നാറിലേക്കുള്ള വാഹനങ്ങള്‍ അടിമാലിയില്‍ നിന്ന് കല്ലാര്‍കുട്ടി വഴി തിരിച്ചു വിട്ടിരുന്നു.

ALSO READ: തൃശൂരില്‍ ബസ്സുടമയില്‍ നിന്ന് 75 ലക്ഷം രൂപ അപഹരിച്ച് മോഷ്ടാക്കള്‍ കടന്നു