കോഴിക്കോട്: ഓണക്കാലത്ത് ഓഫറുകളുടെ പെരുമഴയുമായി കോഴിക്കോട്ടെ ലുലു മാളിൽ പൊതുജനങ്ങൾക്ക് ഇന്ന് മുതൽ പ്രവേശനം. (Kozhikode Lulu Mall is open to public from today Kozhikode Lulu Mall).
|
ഇന്നലെ കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ് മാളിന്റെ ഉദ്ഘാടനം ഔദ്യോഗികമായി നിര്‍വഹിച്ചിരുന്നെങ്കിലും ഇന്നാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനത്തിന് അനുമതി. രാവിലെ 11 മണി മുതല്‍ ലുലു മാളില്‍ കടക്കാൻ കഴിയും.
ആദ്യ ദിവസം തന്നെ വമ്പന്‍ ഓഫറുകൾ ആണ് ലുലു ഗ്രൂപ്പ് ഉടമ യൂസഫലി ഓണ സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്.
മാങ്കാവില്‍ ആണ് ലുലു മാള്‍ സ്ഥിതി ചെയ്യുന്നത്. മൂന്ന് നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെ മൂന്നര ലക്ഷം സ്ക്വയര്‍ ഫീറ്റിലാണ് ലുലു മാള്‍ ഒരുക്കിയിരിക്കുന്നത്
കേരളത്തിലെ ലുലുവിന്റെ നാലാമത്തെ മാളാണിത്.
കൊച്ചിയിലേക്കാളും തിരുവനന്തപുരത്തേക്കാളും വലിയൊരു മാള്‍ കോഴിക്കോട്ട് നിര്‍മിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യൂസുഫലി ഇന്നലെ പറഞ്ഞിരുന്നു.
മാളിന്റെ നിര്‍മാണം ഉടനെ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ലുലുമാളിന്റെ ഉദ്ഘാടനശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു യൂസുഫലിയുടെ പ്രഖ്യാപനം.

ഈ ലുലു മോള് കോഴിക്കോടിനു പോരെന്നു നമുക്കറിയാം. കൊച്ചിയേക്കാളും തിരുവനന്തപുരത്തേക്കാളും വലിയൊരു മാള്‍ കൂടി കോഴിക്കോട്ട് ഉടനെ പണി തുടങ്ങും . ഒരു സൈബര്‍ സിറ്റി കോഴിക്കോട് പണിയാനും ഉദ്ദേശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാൾ വരുന്നതോടെ ഈ ഭാഗത്ത് രൂപപ്പെടുന്ന ട്രാഫിക് പ്രശനത്തിന് പരിഹാരം ഉണ്ടാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ചടങ്ങിൽ പ്രഖ്യാപിച്ചു.
ലുലുമാള്‍ മൂലമുണ്ടാവുന്ന ഗതാഗതത്തിരക്ക് ഒഴിവാക്കാന്‍ കോഴിക്കോട്ട് 12 പുതിയ സിറ്റി റോഡുകള്‍ നിര്‍മിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

റോഡുകള്‍ നിര്‍മിക്കുന്നതിന് സ്ഥലമെടുക്ക് തുടങ്ങിയതായി അറിയിച്ച മീഞ്ചന്ത മേല്‍പ്പാലത്തിന് 225 കോടി അനുവദിച്ചതായും വ്യക്തമാക്കി. ലുലുമാളിലേക്ക് എത്തുന്ന വാഹനങ്ങളുടെ തിരക്ക് മൂലം ഗതാഗതം തടസ്സപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
1.5 ലക്ഷം ചതുരശ്ര അടി വരുന്ന ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, 400 പേര്‍ക്ക് ഇരിക്കാവുന്ന ഫുഡ് കോര്‍ട്ട്, 16 വൈവിധ്യമാര്‍ന്ന ബ്രാന്‍ഡുകള്‍, പാന്‍ ഏഷ്യന്‍ റെസ്റ്റോറന്റ്, കുട്ടികള്‍ക്കുള്ള ഗെയിമിങ് അരീന എന്നിവയും മാളില്‍ ഉള്‍പ്പെടുന്നു.
Kozhikode Mayor Bina Philip Malin was inaugurated yesterday, but the public was allowed to enter. You can enter Lulu Mall from 11 am onwards.
Yusufali Ona Group, the owner of Lulu, has announced huge offers on the first day.




