വിരമിക്കാന്‍ ഒരു മാസം മാത്രം ശേഷിക്കെ കെഎസ്ഇബി ഉദ്യോഗസ്ഥന്‍ പുഴയില്‍ ചാടി മരിച്ചു. കണ്ണൂര്‍ കാടാച്ചിറ സെക്ഷനിലെ സീനിയര്‍ സൂപ്രണ്ട് എരുവട്ടി പാനുണ്ട സ്വദേശി സ്വദേശി കെ എം ഹരീന്ദ്രനാ(56)ണ് ജീവനൊടുക്കിയത്. മമ്പറം പഴയപാലത്തില്‍ നിന്നാണ് ഹരീന്ദ്രന്‍ പുഴയില്‍ ചാടിയത്. പാലത്തിനു സമീപം നിര്‍ത്തിയിട്ട ഹരീന്ദ്രന്റെ കാറില്‍ അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണും കണ്ടെടുത്തു.
സമീപത്തുന്നുണ്ടായിരുന്നവര്‍ പോലീസിലും അഗ്നിരക്ഷാസേനയിലും വിവരമറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ശനി ഉച്ചയ്ക്ക് 12ഓടെ മൃതദേഹം കണ്ടെത്തി.
വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് ഹരീന്ദ്രന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
|
ALSO READ: ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബംഗളുരുവിലെ ഫ്‌ളാറ്റില്‍ നിന്ന് സ്വര്‍ണം കണ്ടെത്തി




