തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ പത്മജാ വേണുഗോപാലിന്റെ ഫോട്ടോ കത്തിച്ച് കെ.എസ്.യു പ്രവർത്തകരുടെ പ്രതിഷേധം. ബിജെപിയിൽ അംഗത്വം സ്വീകരിച്ചതിന് പിന്നാലെയാണ് പ്രതിഷേധമുണ്ടായത്. പ്രതിഷേധത്തിനിടെ പത്മജാ വേണുഗോപാലിന്റെ ഫോട്ടോ നിലത്തിട്ട് കത്തിച്ച് പ്രതിഷേധിക്കുകയായിരുന്നു പ്രവർത്തകർ.
|
മുൻ മുഖ്യമന്ത്രിയും കോൺഗ്രസിന്റെ സമുന്നതനായ നേതാവുമായിരുന്ന കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ അല്പം മുമ്പാണ് ബിജെപിയിൽ ചേർന്നത്. പ്രകാശ് ജാവദേക്കറിൽ നിന്നാണ് അവർ അംഗത്വം സ്വീകരിച്ചത്.
കോൺഗ്രസിൽ കഴിഞ്ഞ കുറേ വർഷങ്ങളായി സന്തുഷ്ടയല്ലെന്നും നിരവധി തവണ പരാതി നൽകിയിട്ടുണ്ടെന്നും പത്മജ പറഞ്ഞു.
കോൺഗ്രസ് ദേശീയ നേതൃത്വം തന്റെ പരാതിയിൽ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ആരോപിച്ച അവര്‍, മോദി വലിയ നേതാവാണെന്നും അവകാശപ്പെട്ടു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


