12
Aug 2025
Sun
12 Aug 2025 Sun
Kuwait illicity liqour tragedy

കുവൈത്തിനെ ഞെട്ടിച്ച വിഷ മദ്യ ദുരന്തത്തില്‍ സ്ത്രീകളടക്കം 67 പേര്‍ പിടിയില്‍. വ്യാജ മദ്യ നിര്‍മ്മാണം നടത്തുന്ന 10 കേന്ദ്രങ്ങളും കണ്ടെത്തി. കുവൈത്ത് ആഭ്യന്തര മന്ത്രി നേരിട്ടാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.

whatsapp കുവൈത്ത് വിഷമദ്യ ദുരന്തം: സ്ത്രീകള്‍ അടക്കം 67 പേര്‍ പിടിയില്‍
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മറ്റു കേസുകളില്‍ നോട്ടപ്പുള്ളികള്‍ ആയിരുന്ന 34 പേര്‍ കൂടി പിടിയിലായിട്ടുണ്ട്. പിടിയിലായവരില്‍ 3 നേപ്പാളി പൗരന്മാരും ഉണ്ട്. മദ്യം നിര്‍മ്മിക്കുന്നവരും വിതരണക്കാരും ഉള്‍പ്പെടെ അറസ്റ്റിലായി.

വിഷമദ്യ ദുരന്തത്തില്‍ ഇന്ത്യക്കാരുള്‍പ്പടെ 23 ഏഷ്യന്‍ പ്രവാസികള്‍ മരിക്കുകയും 160-ലധികം പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. മരിച്ചവരില്‍ മലയാളികളും ഉള്‍പ്പെടുന്നുണ്ട്.

ALSO READ: 112 എന്ന നമ്പര്‍ ഓര്‍ത്തുവച്ചോ; ഏത് അടിയന്തര ഘട്ടത്തിലും കൂടെയുണ്ടാവും; എമര്‍ജന്‍സി റെസ്‌പോണ്‍സ് സംവിധാനത്തില്‍ അടിമുടി പരിഷ്‌കാരം

കഴിഞ്ഞ ആഴ്ച മുതല്‍ മെഥനോള്‍ കലര്‍ന്ന അനധികൃത മദ്യം കഴിച്ചതാണ് നിരവധി പേര്‍ക്ക് വിഷബാധയേല്‍ക്കാന്‍ കാരണമായത്. 23 പേര്‍ മരിച്ചതിന് പുറമേ 21 പേരുടെ കാഴ്ച നഷ്ടപ്പെടുകയും ചെയ്തിരുന്നു. 61 പേര്‍ വെന്റിലേറ്ററിലും 160 പേര്‍ അടിയന്തര ഡയാലിസിസിലും തുടരുന്നതായും ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.

പലരും ഗുരുതരാവസ്ഥയില്‍ കഴിയുന്ന സാഹചര്യത്തില്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദുരന്തത്തില്‍ ഇന്ത്യ, നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് മരണപ്പെട്ടത്.