
കുവൈത്ത് സിറ്റി: കുവൈത്തില്‍ വിഷമദ്യം കഴിച്ച് മരിച്ചവരില്‍ ഒരു മലയാളിയെ തിരിച്ചറിഞ്ഞു. കണ്ണൂര്‍ ഇരിണാവ് സ്വദേശി സച്ചിന് പൊന്കാരന് (31) ആണ് മരിച്ചത്.
![]() |
|
കുവൈത്തിലെ പ്രമുഖ അറബിക് റെസ്റ്റോറന്റില്‍ ജോലി ചെയ്തുവരികയായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരുന്ന സച്ചിന് ഇന്നലെ രാത്രിയാണ് മരണപ്പെട്ടത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
ALSO READ: കുവൈത്ത് വ്യാജമദ്യ ദുരന്തത്തില്‍ മരണം ഉയരുന്നു; 160 പേര് ചികില്‍സയില്‍; 40ഓളം ഇന്ത്യക്കാര്‍
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുകയാണ്. ദുരന്തത്തില്‍ 23 പേരാണ് ഇതുവരെ മരിച്ചത്. ഇതില്‍ നിരവധി ഇന്ത്യക്കാര്‍ ഉണ്ടെന്നാണ് അറിയുന്നത്. 60ലേറെ പേര് ആശുപത്രിയിലാണ്. ഇവരില്‍ പലരുടെയും നില ഗുരുതരമായി തുടരുകയാണ്.
ദുരന്തത്തില്‍പ്പെട്ട ഇന്ത്യക്കാരുടെ വിവരങ്ങള്‍ അറിയുന്നതിനായി എംബസി ഹെല്പ് ലൈന്‍ ആരംഭിച്ചിട്ടുണ്ട്. വിവരങ്ങള്‍ക്ക് +965-65501587 എന്ന നമ്പറില്‍ വാട്സ് ആപ്പിലും നേരിട്ടും ബന്ധപ്പെടാം. വിഷയത്തില്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയവുമായും ആശുപത്രികളുമായും എംബസി എകോപനം നടത്തിവരികയാണ്.
ചികിത്സയില്‍ ഉള്ളവരില്‍ നിരവധി പേര്‍ക്ക് കാഴ്ച നഷ്ടപ്പെടുകയും ആന്തരികാവയവങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.