രാഹുല്‍ മാങ്കൂട്ടത്തിലിന്റേത് അതിതീവ്രമായ പീഡനവും മുകേഷിന്റേത് തീവ്രത കുറഞ്ഞതുമാണെന്നും ജനാധിപത്യ മഹിള അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറി ലസിത നായര്‍. പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു.
|
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കേസും മുകേഷിന്റെ കേസും രണ്ട് പശ്ചാത്തലത്തിലുള്ളതാണ്. മുകേഷിന്റെ തീവ്രത കുറഞ്ഞ പീഡനമാണ്. അത് പീഡനമാണെന്ന് സിപിഐഎം അംഗീകരിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. ഇത്തരം കേസുകളിലൊന്നും പാര്‍ട്ടി ഇടപെടാറില്ല. മുകേഷിന്റെ കാര്യം നിയമത്തിന് വിടുന്നുവെന്നും ലസിത നായര്‍ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍ ജനാധിപത്യ കേരളത്തിനു നാണക്കേടാണെന്നും പോലീസിനെ വെട്ടിച്ചു നടക്കുന്ന ലൈംഗിക കുറ്റവാളി ആണെന്നും ലസിത കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് അയാളെ സംരക്ഷിക്കുന്നു. മാറ്റി നിര്‍ത്തണമായിരുന്നു. പീഡന പരമ്പരകള്‍ക്കു കാവല്‍ നിന്നവര്‍ക്കും അയാളുടെ അടിമകള്‍ക്കുമാണ് സീറ്റ് നല്‍കിയതെന്നും അവര്‍ പറഞ്ഞു.
ഏറ്റവുമൊടുവില്‍ പരാതിയുമായി രംഗത്തുവന്ന യുവതിയെ രാഹുലിനു വേണ്ടി ഹോം സ്‌റ്റേയില്‍ എത്തിച്ചുകൊടുത്തത് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫെനി നൈനാന്‍ ആണെന്നും ഇയാള്‍ക്ക് അടൂര്‍ നഗരസഭയിലാണ് സീറ്റ് നല്‍കിയതെന്നും ലസിത കൂട്ടിച്ചേര്‍ത്തു.
ALSO READ: 140 കിലോമീറ്റര്‍ വേഗതയില്‍ ബൈക്കോടിച്ച 18കാരനായ വ്‌ളോഗര്‍ തലയറ്റു മരിച്ചു





