14
Aug 2024
Thu
14 Aug 2024 Thu
SSC Stenographer Notification 2024

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്ലസ്ടു വിജയിച്ചവര്‍ക്ക് കേന്ദ്രസര്‍ക്കാരില്‍ നല്ലൊരു ജോലിക്ക് അവസരമൊരുക്കി ഏറ്റവും പുതിയ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റ വെിജ്ഞാപനം (SSC) പുറത്ത്. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലേക്കും സ്ഥാപനങ്ങളിലേക്കും സ്റ്റെനോഗ്രാഫര്‍മാരെ തിരഞ്ഞെടുക്കുന്നതിനായി നടത്തുന്ന പൊതുപരീക്ഷയ്ക്കാണ് SSC വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. ഗ്രേഡ്‌സി (ഗ്രൂപ്പ് ബി), ഗ്രേഡ്ഡി (ഗ്രൂപ്പ് സി) വിഭാഗം തസ്തികകളാണിവ.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 17 (രാത്രി 11 മണി വരെ).
അപേക്ഷയില്‍ തിരുത്തല്‍ വരുത്തേണ്ടവര്‍ക്ക് ഓഗസ്റ്റ് 27, 28 തീയതികളില്‍ സമയം അനുവദിച്ചിട്ടുണ്ട്. (ഇതിന് പ്രത്യേക ഫീസ് വേണ്ടിവരും)

ആകെ 2006 ഒഴിവുകളുണ്ട്. ഇതില്‍ കൂടാനാണ് സാധ്യത.
പരീക്ഷയ്ക്ക് കേരളത്തില്‍ ആറ് കേന്ദ്രങ്ങളുണ്ടാവും. ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായിരിക്കും പരീക്ഷ.
ഓണ്‍ലൈനായി അപേക്ഷിക്കണം.

ഇന്ത്യന്‍ നാവികസേന ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗത്തിലേക്ക് അപേക്ഷിക്കാം

യോഗ്യത:
അംഗീകൃത ബോര്‍ഡ്/ സര്‍വകലാശാലകളില്‍നിന്ന് നേടിയ പന്ത്രണ്ടാംക്ലാസ് വിജയം/ തത്തുല്യം.
യോഗ്യത 17.08.2024ന് മുമ്പായി നേടിയതായിരിക്കണം.

പ്രായം
ഗ്രേഡ്‌സി: 01.08.2024ന് 1830 വയസ്സ് (അപേക്ഷകര്‍ 02.08.1994ന് മുന്‍പോ 01.08.2006ന് ശേഷമോ ജനിച്ചവരാവരുത്).
ഗ്രേഡ്ഡി: 01.08.2024ന് 1827 വയസ്സ് (അപേക്ഷകര്‍ 02.08.1997ന് മുന്‍പോ 01.08.2006ന് ശേഷമോ ജനിച്ചവരാവരുത്).
(ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെയും ഒ.ബി.സി.വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെയും ഇളവുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് ജനറല്‍10 വര്‍ഷം, എസ്.സി., എസ്.ടി.15 വര്‍ഷം, ഒ.ബി.സി.13 വര്‍ഷം എന്നിങ്ങനെയാണ് വയസ്സിളവ്. വിമുക്തഭടന്മാര്‍ക്കും ഇളവ് ലഭിക്കും)

ഫീസ്:
വനിതകള്‍ക്കും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും ഫീസ് ഇല്ല. മറ്റുള്ളവര്‍ 100 രൂപ ഓണ്‍ലൈനായി അടയ്ക്കണം. ഓഗസ്റ്റ് 18 (രാത്രി 11 മണി) വരെ ഫീസ് അടയ്ക്കാം.

പരീക്ഷാകേന്ദ്രങ്ങള്‍:
കേരളത്തില്‍ എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രമുണ്ടാവും

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ

അപേക്ഷിക്കേണ്ട വിധം
എസ്.എസ്.സി.യുടെ പുതിയ വെബ്‌സൈറ്റായ https://ssc.gov.in. വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
PSCയെപ്പോലെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് അപേക്ഷിക്കേണ്ടത്. പഴയ വെബ്‌സൈറ്റില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ചെയ്തവരും പുതിയ വെബ്‌സൈറ്റ് വഴി ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ചെയ്തശേഷം വേണം അപേക്ഷിക്കാന്‍.

latest SSC Stenographer Notification 2024