കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ മുന്‍ റെക്കോര്‍ഡ് ഭൂരിപക്ഷവും മറികടന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍റെ കുതിപ്പ്. ലീഡ് 35000 കടന്നു.
|
തുടക്കം മുതല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിനെ ബഹുദൂരം പിന്നിലാക്കിയാണ് ചാണ്ടിയുടെ മുന്നേറ്റം.
2011ല്‍ 33255 ആയിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം. മണ്ഡലത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷമായിരുന്നു ഇത്. ഇതാണ് ചാണ്ടി മറികടന്നിരിക്കുന്നത്.
അതേസമയം,റെക്കോര്‍ഡ് ലീഡ് അറിഞ്ഞതോടെ ചാണ്ടി ഉമ്മന്‍റെ വീടിന് മുന്നില്‍ തടിച്ചുകൂടിയ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ എടുത്തുയര്‍ത്തി ആഹ്ലാദം പങ്കിട്ടു. തുടര്‍ന്ന് ചാണ്ടി ഉമ്മന്‍ പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം പിതാവിന്‍റെ കല്ലറയിലെത്തി പ്രാര്‍ഥിച്ചു.
53 കൊല്ലം ഉമ്മന്‍ചാണ്ടി പുതുപ്പള്ളിക്ക് എന്തു നല്‍കിയെന്ന ചോദ്യത്തിനുള്ള മറുപടി കൂടിയാണ് പുതുപ്പള്ളിക്കാര്‍ നല്‍കിയിരിക്കുന്നതെന്ന് അച്ചു ഉമ്മന്‍ പ്രതികരിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





