10
Mar 2026
Sun
10 Mar 2026 Sun
us embassy in oslo

നോര്‍വേയുടെ തലസ്ഥാനമായ ഓസ്ലോയിലെ യുഎസ് എംബസിക്ക് സമീപം ശക്തമായ സ്‌ഫോടന ശബ്ദം കേട്ടതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റതായി ഇതുവരെ റിപ്പോര്‍ട്ടുകളില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ാസ്ലോയിലെ യുഎസ് എംബസിക്ക് സമീപമാണ് സ്‌ഫോടന ശബ്ദം ഉണ്ടായതെന്ന് നോര്‍വീജിയന്‍ പോലീസ് സ്ഥിരീകരിച്ചു. സ്‌ഫോടനത്തിന്റെ കാരണം എന്താണെന്നോ ഇതിന് പിന്നില്‍ ആരാണെന്നോ വ്യക്തമല്ല. പോലീസ് എംബസി അധികൃതരുമായി ആശയവിനിമയം നടത്തിവരികയാണ്.

നിലവില്‍ ആര്‍ക്കും പരിക്കേറ്റതായി വിവരമില്ലെന്ന് പോലീസ് പ്രസ്താവനയില്‍ അറിയിച്ചു.