02
Dec 2023
Mon
02 Dec 2023 Mon

ഒമാനില്‍ വന്‍കിട പദ്ധതികള്‍ ലക്ഷ്യമിട്ട് ലുലു ഗ്രൂപ്പ്; ഒമാന്‍ സുല്‍ത്താനുമായി കൂടിക്കാഴ്ച നടത്തി എംഎ യൂസഫലി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മസ്‌കത്ത്: ഒമാനില്‍ വന്‍കിട പദ്ധതികള്‍ ലക്ഷ്യമിട്ട് മിഡില്‍ ഈസ്റ്റിലെ പ്രമുഖ റീട്ടെയിലറായ ലുലു ഗ്രൂപ്പ്. ഒമാന്‍ ഭരണാധികാരിയായതിനു ശേഷം ആദ്യമായി ഇന്ത്യയിലെത്തിയ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി തന്റെ പദ്ധതികളെ കുറിച്ച് അറിയിച്ചത്. ഡല്‍ഹിയിലെ ലീല പാലസില്‍ ആണ് കൂടിക്കാഴ്ച നടന്നത്.

ലുലു ഗ്രൂപ്പിന് ഒമാന്‍ ഭരണകൂടം നല്‍കിവരുന്ന എല്ലാ പിന്തുണയ്ക്കും സഹകരണത്തിനും യൂസഫലി ഒമാന്‍ സുല്‍ത്താനെ നന്ദി അറിയിച്ചു. നിലവില്‍ 36 ഹൈപ്പര്‍ മാര്‍ക്കറ്റുകളും ഷോപ്പിംഗ് മാളുകളുമാണ് ഒമാനിലെ വിവിധ ഗവര്‍ണര്‍റേറ്റുകളില്‍ ഉള്ളതെന്ന് യൂസഫലി ഒമാന്‍ സുല്‍ത്താനെ അറിയിച്ചു. സീനിയര്‍ മാനേജ്‌മെന്റ് ഉള്‍പ്പെടെ 3,500ലധികം ഒമാന്‍ പൗരന്മാര്‍ ഒമാനിലെ ലുലു ഗ്രൂപ്പിന് കീഴില്‍ ജോലി ചെയ്യുന്നത്.

രാഷ്ട്രപതി ദ്രൗപദി മുര്‍മു രാഷ്ട്രപതി ഭവനില്‍ ഒരുക്കിയ അത്താഴ വിരുന്നിലും യൂസഫലി സംബന്ധിച്ചു. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കി ഒമാന്‍ സുല്‍ത്താന്‍ മസ്‌കറ്റിലേക്ക് മടങ്ങി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക