സൗദി അറേബ്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ മികച്ച മൂല്യം നല്‍കുന്ന (Most Admired Value Retailer of the Year) റീട്ടെയില്‍ പുരസ്‌കാരം കരസ്ഥമാക്കി ലുലു ഗ്രൂപ്പ്. റിയാദില്‍ നടന്ന ഇമേജസ് റീടെയില്‍മി അവാര്‍ഡ്‌സ്-കെഎസ്എ 2025 ലാണ് ലുലു അഭിമാന നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്.
|
സൗദി അറേബ്യയിലെ ചില്ലറ വില്‍പ്പന മേഖലയിലെ മികച്ച കമ്പനികളെ ആദരിക്കുന്ന പുരസ്‌കാരദാന ചടങ്ങില്‍, പ്രകടനം, നവീനത, ഉപഭോക്തൃ ഇടപഴകല്‍ എന്നിവയിലെ മികവിനാണ് ലുലുവിനെ തിരഞ്ഞെടുത്തത്.
രാജ്യത്ത് 71 ഔട്ട്‌ലെറ്റുകളുള്ള ലുലു ഇത് രണ്ടാം തവണയാണ് റീട്ടെയില്‍ രംഗത്ത് അഗംകീകാരം നേടുന്നത്. 2024-ല്‍ സൗദി അറേബ്യയിലെ റീട്ടെയില്‍ മേഖലയെ വിലയിരുത്താന്‍ ‘അല്‍-ഇക്തിസാദിയ’ പത്രത്തിന്റെ ഫിനാന്‍ഷ്യല്‍ അനാലിസിസ് യൂണിറ്റ് നടത്തിയ സര്‍വേയില്‍, ലുലു ഏറ്റവും മികച്ച വിലനിലവാരം വാഗ്ദാനം ചെയ്യുന്ന സ്ഥാപനമായി ഒന്നാം സ്ഥാനം നേടി. ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലുലു ഉറപ്പ് വരുത്തുന്നു എന്നതാണ് ഈ നേട്ടത്തിന് കാരണം.
ALSO READ: മദ്യലഹരിയില്‍ കാറോടിച്ച് ഓട്ടോകളിലും ബൈക്കിലും ഇടിച്ചു; ഓട്ടോയാത്രക്കാരിയായ സ്ത്രീ മരിച്ചു
ഈ നേട്ടം രാജ്യത്തെ ലുലുവിന്റെ സ്റ്റോര്‍ ടീമുകളുടെ കൂട്ടായ പ്രയത്‌നത്തിന്റെ ഫലമാണെന്നായിരുന്നു പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് ലുലു സൗദി അറേബ്യയുടെ ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് പ്രതികരിച്ചത്. ‘ഞങ്ങളുടെ ജീവനക്കാരുടെ അര്‍പ്പണബോധവും ഉപഭോക്താക്കളുടെ പിന്തുണയും ഈ അംഗീകാരത്തിന് പിന്നിലുണ്ട്. ഈ പുരസ്‌കാരം അവര്‍ക്കുള്ള അംഗീകാരമാണ്,’ അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് മികച്ച ഷോപ്പിംഗ് അനുഭവം നല്‍കാനും ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കാനും ലുലു തുടര്‍ന്നും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇമേജസ് ഗ്രൂപ്പ് മിഡില്‍ ഈസ്റ്റാണ് RetailME Awards-sâ സംഘാടകര്‍. മിഡില്‍ ഈസ്റ്റിലെ റീട്ടെയില്‍ മേഖലയിലെ പ്രമുഖ ബ്രാന്‍ഡുകളെയും വ്യവസായ വിദഗ്ധരെയും വിശകലന വിദഗ്ധരെയും ഒരുമിച്ച് കൊണ്ടുവരുന്ന ഈ ചടങ്ങ്, പ്രദേശത്തെ ഉപഭോക്തൃ വിപണിയെ രൂപപ്പെടുത്തുന്ന പ്രധാന വികസന പ്രവര്‍ത്തനങ്ങളെ എടുത്തുകാണിക്കുന്നു.
സൗദി അറേബ്യയിലെ 71-ലധികം ഔട്ട്ലെറ്റുകളിലൂടെ, വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളും മികച്ച ഉപഭോക്തൃ സേവനവും നല്‍കികൊണ്ടാണ് മുന്‍നിരയിലെ സ്ഥാനം ലുലു ഗ്രൂപ്പ് ഉറപ്പിച്ചിരിക്കുന്നത്. വിഷന്‍ 2030-ന്റെ ഭാഗമായി രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിനും ഉപഭോക്തൃ-സൗഹൃദ വിപണി വളര്‍ത്തുന്നതിനും ലുലു സുപ്രധാന പങ്കുവഹിക്കുന്നു.





