01
Jun 2023
Sat
01 Jun 2023 Sat

കൊച്ചി: ആലുവയിൽ മിനി ട്രക്ക് ഇടിച്ച് മദ്രസാ അധ്യാപകന് ദാരുണാന്ത്യം. പല്ലാരിമംഗലം സ്വദേശി മുഹ്‍യിദ്ദീന്‍ മുസ്‍ലിയാര്‍ (58) ആണ് മരിച്ചത്. അമ്പാട്ടുകടവ് ജങ്ഷനിൽ ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൊട്ടടുത്തുള്ള പള്ളിയില്‍ നമസ്കാരത്തിന് നേതൃത്വം നൽകാനായി കാല്‍നടയായി പോകുന്നതിനിടെ പിന്നില്‍ നിന്ന് വന്ന മിനി ട്രക്ക് ഇടിച്ച് തെറിപ്പിച്ച ശേഷം ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. വാഹനം പിന്നോട്ടെടുത്ത് വരുന്നത് ഇദ്ദേഹം അറിഞ്ഞിരുന്നില്ല. വാഹനം ഇടിച്ചുവീഴ്ത്തിയ ശേഷമാണ് ശരീരത്തിലൂടെ കയറിയത്.

ആലുവ ഇടയപ്പുറം മദ്രസയിൽ 30 വർഷമായി അധ്യാപകനായിരുന്നു മുഹ്‍യിദ്ദീന്‍ മുസ്‍ലിയാര്‍. വലിയ പെരുന്നാൾ അവധിയോടനുബന്ധിച്ച് ഇന്നു നാട്ടിലേക്ക് പോകാനിരിക്കെയാണ് ദാരുണാപകടം.