18
Feb 2024
Mon
18 Feb 2024 Mon
malabar gold and diamonds listed in deloitte luxury brand list

ആഗോള തലത്തിലെ മികച്ച 100 ആഡംബര ഉൽപന്ന ബ്രാൻഡുകളുടെ പട്ടികയിൽ ഇടം നേടി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് . ഓഡിറ്റ് സ്ഥാപനമായ ഡിലോയിറ്റിന്റെ 2023 ലെ ഗ്ലോബൽ പവേഴ്സ് ഓഫ് ലക്ഷ്വറി ഗുഡ്‌സ് ലോക റാങ്കിങിൽ 19ാം സ്ഥാനമാണ് മലബാർ ഗോൾഡിന് ലഭിച്ചിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് ഒന്നാം സ്ഥാനവും മലബാർ ഗോൾഡിന് ലഭിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആഭരണങ്ങൾ, വസ്ത്രങ്ങൾ, വാച്ചുകൾ, സൗന്ദര്യ വർധക വസ്തുക്കൾ തുടങ്ങിയവയുടെ ആഗോള വിൽപ്പനയും ബ്രാൻഡ് മൂല്യവും കണക്കാക്കിയാണ് ഡിലോയ്റ്റ് ഗ്ലോബൽ പവേഴ്സ് ഓഫ് ലക്ഷ്വറി ഗുഡ്‌സ് റാങ്കിങ് ലിസ്റ്റ് തയാറാക്കുന്നത്. ആഭരണങ്ങളുടെ വിൽപ്പനയിലും ബ്രാൻഡ് മൂല്യത്തിലുമെല്ലാം മികച്ച നേട്ടം കൈവരിച്ചതാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ലിസ്റ്റിൽ മുൻനിരയിലെത്താൻ സഹായിച്ച ഘടകങ്ങൾ.

മുപ്പത് വർഷം പൂർത്തിയാക്കിയ മലബാർ ഗോൾഡിൽ പുതിയ ഫാഷനിണങ്ങിയ ആഭരണങ്ങളുടെയും പരമ്പരാഗത ശൈലിയിലെ ആഭരണങ്ങളുടെയും വലിയ ശേഖരമുണ്ടെന്ന് ചെയർമാൻ എം പി അഹമ്മദ് പറഞ്ഞു. ഇതിന് പുറമെ വിശ്വാസ്യതയും സൂതാര്യതയുമാണ് മലബാർ ഗോൾഡിനെ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ജ്വല്ലറി ബ്രാൻഡാക്കി മാറ്റിയതെന്ന് അദ്ദേഹം കൂട്ടി ചേർത്തു .

സ്വർണത്തിന് രാജ്യത്ത് എവിടെയും ഒരേ വിലയാണ് കമ്പനി ഈടാക്കുന്നത്. കൂടാതെ ഉപഭോക്താക്കൾക്കായി 10 പ്രോമിസുകൾ കമ്പനി നൽകുന്നുണ്ട്. മലബാർ ഗോൾഡിന് നിലവിൽ 13 രാജ്യങ്ങളിലായി 340 ലധികം ഷോറൂമുകളുണ്ട്. കമ്പനിയുടെ ലാഭത്തിന്റെ അഞ്ചു ശതമാനം സാമൂഹ്യ പ്രതിബദ്ധതാ പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്നു.