15
Dec 2023
Fri
15 Dec 2023 Fri

കോഴിക്കോട്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ അമൂല്യരത്നങ്ങളുടെ അതിവിശിഷ്ട ശേഖരവുമായി ‘മൈൻ ഡയമണ്ട് ഫെസ്റ്റിവൽ’ തുടങ്ങി. ഡയമണ്ടിന്റെ മൂല്യത്തിൽ 25 ശതമാനംവരെ ആകർഷകമായ ഡിസ്കൗണ്ടും പഴയ മൈൻ വജ്രാഭരണങ്ങൾ മാറ്റി പുതിയ ആഭരണങ്ങൾ വാങ്ങുമ്പോൾ നൂറുശതമാനം മൂല്യവും ഡയമണ്ട് ഫെസ്റ്റിവലിൽ കമ്പനി വാഗ്ദാനംചെയ്യുന്നു. ജനുവരി 14 വരെ ഫെസ്റ്റിവൽ നീണ്ടുനിൽക്കും. ഡൽഹി, പഞ്ചാബ്, ഹരിയാണ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ജനുവരി അഞ്ചുമുതൽ ഫെബ്രുവരി പതിനൊന്നുവരെ ‘മൈൻ ഡയമണ്ട് ഫെസ്റ്റിവൽ’ നടക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വൈവിധ്യമാർന്ന ഡിസൈനുകളിലുള്ള ഡയമണ്ട് നെക്‌ലേസുകളും ഇയർ റിങ്ങുകളും കല്ലുകൾ പതിച്ച ആഭരണങ്ങളുമെല്ലാം മിതമായ വിലയ്ക്ക് തിരഞ്ഞെടുക്കാനുള്ള അവസരവുമുണ്ട്. ബ്രൈഡൽ ആഭരണങ്ങളുടെ സവിശേഷമായ ശേഖരവും ഫെസ്റ്റിവലിൽ ഒരുക്കിയിട്ടുണ്ടെന്ന്‌ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചെയർമാൻ എം.പി അഹമ്മദ് പറഞ്ഞു.