പ്രമുഖ ജ്വല്ലറിയായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ അമേരിക്കയിലെ ഫ്ളാഗ്ഷിപ്പ് ഷോറൂം ലോസ് ആഞ്ചല്‍സില്‍ തുറന്നു. കാലിഫോര്‍ണിയ കോണ്‍ഗ്രസ് വുമണ്‍ മിഷേല്‍ സ്റ്റീല്‍ പുതിയ ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ്, വൈസ് ചെയര്‍മാന്‍ കെ പി അബ്ദുല്‍ സലാം, ഇന്റര്‍നാഷനല്‍ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ്, നോര്‍ത്ത് അമേരിക്ക റീജ്യനല്‍ ഹെഡ് ജോസഫ് ഈപ്പന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
|
നോര്‍ത്ത് അമേരിക്കയില്‍ ബ്രാന്‍ഡിന്റെ വളര്‍ച്ചയിലെ സുപ്രധാന നാഴികക്കല്ലാണ് പുതിയ ഷോറൂം. മലബാര്‍ ഗോള്‍ഡിന്റെ യുഎസിലെ അഞ്ചാമത്തേതും ഏറ്റവും വലുതുമാണ് ഈ ഷോറൂം.
ഉദ്ഘാടനത്തിന്റെ ഭാഗമായി ഡയമണ്ട്, പ്രഷ്യസ് ജെം ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് സ്വര്‍ണ നാണയങ്ങള്‍ ഉറപ്പായും സമ്മാനം ലഭിക്കും. നവംബര്‍ മൂന്ന് വരെയാണ് ഓഫറിന്റെ കാലാവധി. ആഗോള മേഖലയില്‍ മികച്ച മുന്നേറ്റം നടത്തുന്ന മലബാര്‍ ഗോള്‍ഡിന്റെ സുപ്രധാന വിപണിയായി നോര്‍ത്ത് അമേരിക്ക മാറിയെന്നും എം. പി അഹമ്മദ് പറഞ്ഞു.
ലോസ് ആഞ്ചല്‍സിലെ ആര്‍ട്ടിസിയ സിറ്റിയില്‍ 6500 അടി വിസ്തൃതിയിലാണ് ഷോറൂം തയ്യാറാക്കിയിരിക്കുന്നത്. 20 രാജ്യങ്ങളില്‍ നിന്നുള്ള 30000ത്തിലധികം ഡിസൈനുകളിലുള്ള ആഭരണങ്ങളും 25ഓളം എക്‌സ്‌ക്ലുസീവ് ബ്രാന്‍ഡുകളും ഒരുക്കിയിട്ടുണ്ടെന്ന് മാനേജ്‌മെന്റ് അറിയിച്ചു. മലബാര്‍ ഗോള്‍ഡിന്റെ യുഎഇയിലെ ആറാമത്തെ ഷോറൂം ജോര്‍ജിയയിലെ അറ്റ്‌ലാന്റയില്‍ ഉടന്‍ ആരംഭിക്കുമെന്ന് ചെയര്‍മാന്‍ എം പി അഹമ്മദ് അറിയിച്ചു. യുഎസ്എ, യുഎഇ, ഖത്തര്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലായി 13 ഷോറൂമുകള്‍ വരും ആഴ്ചകളില്‍ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





