16
Apr 2024
Wed
16 Apr 2024 Wed

ഇൻഡോർ: പഠനത്തിൽ മിടുക്കരായ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രോൽസാഹിപ്പിക്കുന്നതിനായി അവർക്ക് സ്കോളർഷിപ്പുമായി മലബാർ ​ഗോൾഡ് ആൻഡ് ഡയമണ്ട്സ്. ഇൻഡോറിലെ മാതാ ജിജാബായി പിജി ​ഗേൾസ് കോളജിലെ 124 വിദ്യാർഥിനികൾക്ക് മലബാർ ​​ഗോൾഡ് നൽകുന്ന സ്കോളർഷിപ്പ് തുക കൈമാറി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

1170000 രൂപയാണ് സ്കോളർഷിപ്പിനായി മലബാർ ​ഗോൾഡ് ചെലവഴിച്ചത്. മാതാ ജിജാബായി പിജി ​ഗേൾസ് കോളജ് പ്രിൻസിപ്പൽ ഡോ. അനൂപ കുമാർ ജ​ഗി, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ഡോ. സുധീർ കുമാർ സക്സേന, മലബാർ ​ഗോൾഡ് ഷോറൂം മേധാവി നൗഷാദ് അലി എന്നിവർ ചടങ്ങിൽ സംസാരിച്ചു.