16
Feb 2024
Tue
16 Feb 2024 Tue

ലോകത്തെ ഏറ്റവും മികച്ച ആഡംബര ബ്രാന്‍ഡില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത് മലബാര്‍ ഗോള്‍ഡ്; പട്ടികയിലെ മറ്റ് ബ്രാന്‍ഡുകള്‍ ഇവയാണ്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലോകത്തിലെ ഏറ്റവും മികച്ച ആഡംബര ബ്രാന്‍ഡില്‍ ഇന്ത്യയില്‍ നിന്ന് ഒന്നാം സ്ഥാനം നേടി മലബാര്‍ ഗോള്‍ഡ്. ഓഡിറ്റ് സ്ഥാപനമായ ഡിലോയിറ്റിന്റെ 2023 ലെ ഗ്ലോബല്‍ പവേഴ്‌സ് ഓഫ് ലക്ഷ്വറി ഗുഡ്‌സ് പട്ടികയിലാണ് ജ്വല്ലറി രംഗത്ത് കേരളം ആസ്ഥാനമായ ജ്വല്ലറി ഭീമന്‍ മലബാര്‍ ഗോള്‍ഡ് ഇടം പിടിച്ചത്. പട്ടികയില്‍ ലോക റാങ്കിങില്‍ 19ാം സ്ഥാനം നേടിയ മലബാര്‍ ഇന്ത്യയിലെ ആദ്യ സ്ഥാനത്താണ്. ആഭരണങ്ങള്‍, വസ്ത്രങ്ങള്‍, വാച്ചുകള്‍, സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ തുടങ്ങിയവയുടെ ആഗോള വില്‍പ്പനയും ബ്രാന്‍ഡ് മൂല്യവും കണക്കാക്കിയാണ് ഡിലോയ്റ്റ് ഗ്ലോബല്‍ പവേഴ്‌സ് ഓഫ് ലക്ഷ്വറി ഗുഡ്‌സ് റാങ്കിങ് ലിസ്റ്റ് തയാറാക്കുന്നത്.

ആഗോളതലത്തില്‍ 19ാം റാങ്കില്‍ ഇന്ത്യയുടെ പട്ടികയില്‍ മുന്നിലെത്തിയപ്പോള്‍ ഇന്ത്യയുടെ ഏറ്റവും വലിയ ബ്രാന്‍ഡ് ആയിരുന്ന ടൈറ്റന്‍ 24ാം റാങ്കിലാണ്. വൈവിധ്യമാര്‍ന്ന ഫ്രഞ്ച് ആഡംബര ഉല്‍പ്പന്ന കമ്പനിയായ ലൂയിസ് വിറ്റണ്‍ (എല്‍വിഎംഎച്ച് – LVMH) ആണ് ആഗോളതലത്തില്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ലോകത്തെ മൂന്നാമത്തെ വലിയ ധനികനായ ബെര്‍ണാഡ് അര്‍നോള്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് എല്‍വിഎംഎച്ച്.

അമേരിക്കന്‍ വസ്ത്രനിര്‍മ്മാണ കമ്പനിയായ ഫിലിപ്‌സ്‌വാന്‍ ഹ്യൂസെന്‍ കോര്‍പ്പറേഷന്‍ (Phillisp Van Heusen) പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്ഥാനമായുള്ള ആഡംബര ഉല്‍പ്പന്ന ഹോള്‍ഡിംഗ് കമ്പനിയായ റിച്ചമോണ്ട് (Richemont) പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. J

ആഭണങ്ങളുടെ വില്‍പ്പനയിലും ബ്രാന്‍ഡ് മൂല്യത്തിലുമെല്ലാം മികച്ച നേട്ടം കൈവരിച്ചതാണ് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ലിസ്റ്റില്‍ മുന്‍നിരയിലെത്താന്‍ സഹായിച്ച ഘടകങ്ങള്‍. സ്വര്‍ണ്ണത്തിന് രാജ്യത്ത് എവിടെയും ഒരേ വിലയാണ് കമ്പനി ഈടാക്കുന്നത്. മലബാര്‍ ഗോള്‍ഡിന് നിലവില്‍ 13 രാജ്യങ്ങളിലായി 340 ലധികം ഷോറൂമുകളുണ്ട്. കമ്പനിയുടെ ലാഭത്തിന്റെ അഞ്ചു ശതമാനം സാമൂഹ്യ പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുന്നു.ഡിലോയിറ്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, മികച്ച 100 ആഡംബര ഉല്‍പ്പന്ന നിര്‍മ്മാതാക്കള്‍ 2023ല്‍ 347 ബില്യണ്‍ ഡോളറിന്റെ മൊത്തം വിറ്റുവരവ് നടത്തി. ഇതില്‍ 31 ശതമാനവും സംഭാവന ചെയ്തത് എല്‍വിഎംഎച്ച് മാത്രമാണ്. മികച്ച ആദ്യത്തെ 10 ബ്രാന്‍ഡുകള്‍ വിപണിയുടെ 63 ശതമാനവും നേട്ടമുണ്ടാക്കി.

ഇന്ത്യന്‍ ജ്വല്ലറി ബ്രാന്‍ഡുകളായ കല്യാണ്‍ ജ്വല്ലേഴ്‌സും ജോയ് ആലുക്കാസും യഥാക്രമം 46, 47 സ്ഥാനങ്ങളിലാണ് ഇടം പിടിച്ചത്.
ഇന്ത്യയില്‍ നിന്ന് ഇടം പിടിച്ച സ്ഥാപനങ്ങളും റാങ്കും ഇങ്ങനെയാണ്

1) Malabar Gold & Diamonds – 19th
2) Titan – 24th
3) Kalyan Jewellers – 46th
4) Joy Alukkas – 47th
5) Senco Gold & Diamonds – 78th
6) Thangamayil Jewellery – 98th

Malabar Gold, Titan And 4 Other Indian Brands On Global List Of Top-100 Luxury Goods Makers