12
Jul 2025
Tue
നാട്ടില്‍ പോവാനുള്ള തയ്യാറെടുപ്പിനിടെ മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം കുവൈത്തില്‍ മരിച്ചു.(Malappuram native expat dies in Kuwait days before going home land) മലപ്പുറം വാണിയമ്പലം മഠത്തില്‍ അബ്ദുല്ല-അസ്മാബി ദമ്പതികളുടെ മകന് റിഷാദ് (29) ആണ് മരിച്ചത്. അടുത്തയാഴ്ചയാണ് റിഷാദ് നാട്ടില്‍ പോവാനിരുന്നത്.
![]() |
|
ജോലിസ്ഥലത്തുവച്ച് ഹൃദയാഘാതമുണ്ടായ യുവാവിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. രണ്ടു വര്‍ഷം മുമ്പാണ് റിദാഷ് കുവൈത്തില്‍ എത്തിയത്. സഹോദരങ്ങള്‍: നിസാര്‍, റിഷാന.