ഭാര്യാമാതാവിനെ കൊന്ന് 60 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. തെലങ്കാനയിലെ സിദ്ദിപേട്ട് ജില്ലയിലാണ് സംഭവം. വെങ്കടേഷ് എന്നയാളാണ് അറസ്റ്റിലായത്.(man arrested for killing mother in law for insurance pay out)
|
അറുപതുകാരിയായ രാമവ്വയെ വാഹനമിടിച്ചു നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് നടത്തിയ അന്വേഷണമാണ് മരുമകന് നടത്തിയ ആസൂത്രിത കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
ഇന്‍ഷുറന്‍സ് പണം തട്ടുകയെന്ന ലക്ഷ്യത്തോടെ ഈ വര്‍ഷം മാര്‍ച്ചില്‍ വെങ്കടേഷ് ഭാര്യാമാതാവിന്റെ പേരില്‍ പോസ്റ്റ് ഓഫിസിലും എസ്ബിഐയിലും ഇന്‍ഷുറന്‍സ് പോളിസികള്‍ ചേരുകയായിരുന്നു.
ഇന്‍ഷുറന്‍സ് തുകയുടെ പകുതി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഇയാള്‍ തന്റെ സഹോദരനെയും കൃത്യത്തില്‍ പങ്കാളിയാക്കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം വെങ്കടേഷ് ഭാര്യാമാതാവിനെ പാടത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അര്‍ധരാത്രിയോടെ ഇവരെ തനിയെ വീട്ടിലേക്ക് തിരികെ അയയ്ക്കുകയും ചെയ്തു. ഈ സമയം വെങ്കടേഷിന്റെ സഹോദരന് ഇവരെ കാറിടിപ്പിച്ചു കൊല്ലുകയായിരുന്നു.
അപകടമരണമാണെന്നു വരുത്തി തീര്‍ക്കാന്‍ വെങ്കടേഷ് ശ്രമിച്ചെങ്കിലും സംശയം തോന്നിയ പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചുനടത്തിയ പരിശോധനയില്‍ യുവാവിന്റെ വാദം കളവാണെന്നു കണ്ടെത്തി. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്യുകയും പ്രതി കുറ്റസമ്മതം നടത്തുകയുമായിരുന്നു.
ALSO READ: ഭാര്യയുടെ മരണം താങ്ങാനായില്ല; കോവളത്ത് ഭാര്യാമാതാവിനെ കൊന്ന് 50കാരൻ ജീവനൊടുക്കി





