29
Aug 2023
Mon
29 Aug 2023 Mon

തിരുവനന്തപുരം: കാട്ടാക്കടയിൽ പെണ്‍കുട്ടിയെയും വീട്ടുകാരേയും പാമ്പിനെ വിട്ട് കടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. പെൺകുട്ടിയെ ശല്യപ്പെടുത്തുന്നത് വീട്ടുകാർ വിലക്കിയതിന്‍റെ വൈരാഗ്യത്തിലായിരുന്നു കൊലപാതക ശ്രമം. സംഭവത്തില്‍ കോടന്നൂർ സ്വദേശി കിച്ചു (30) ആണ് അറസ്റ്റിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വൈരാഗ്യം മൂലം കഴിഞ്ഞദിവസം പുലർച്ചെയാണ് പെൺകുട്ടിയുടെ വീടിനുള്ളിൽ ഇയാള്‍ വിഷപ്പാമ്പിനെ ഇട്ടത്. പാമ്പിനെ കണ്ട വീട്ടുകാർ ഇതിനെ തല്ലിക്കൊന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അമ്പലത്തിൻകാല സ്വദേശി രാജേന്ദ്രന്റെ മകളെ കിച്ചു ശല്യപ്പെടുത്തുന്നുണ്ടായിരുന്നു.

ഇതിനെ തു‍ടർന്ന് രണ്ടു മൂന്ന് തവണ വീട്ടുകാര്‍ ഇയാളെ വിലക്കിയിരുന്നു. പിന്നാലെ കാട്ടക്കട പൊലീസിൽ പരാതിയും നല്‍കിയിരുന്നു. പരാതിയിൽ കിച്ചുവിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് താക്കീതും നൽകി. അതിന്റെ പകയിലാണ് ക്രൂരകൃത്യം നടത്തിയത്. കൃത്യത്തിന് ശേഷം കിച്ചു ബൈക്ക് ഉപേക്ഷിച്ച് ഓടി പോവുകയായിരുന്നു. ബൈക്കിന്റെ നമ്പർ ഉപയോഗിച്ചാണ് പ്രതിയെ പിടികൂടിയത്. ഐപിസി 307 പ്രകാരം പ്രതിക്കെതിരെ കേസെടുത്തു.