29
Oct 2023
Fri
29 Oct 2023 Fri

തിരുവനന്തപുരം: ഭാര്യയെയും മകളെയും എലിവിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. പുല്ലൂർമുക്ക് ഇടവൂർകോണം എസ്ആർ മൻസിലിൽ സുലൈമാൻ (59) ആണ് അറസ്റ്റിലായത്. തിരുവനന്തപുരം കല്ലമ്പലത്താണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭാര്യ പാചകം ചെയ്തുവച്ച ഭക്ഷണത്തിൽ സുലൈമാൻ എലിവിഷം കലർത്തുകയായിരുന്നു. ഈ ഭക്ഷണം കഴിച്ചതിനെ തുടർന്ന് ശാരീരികാസ്വാസ്ഥ്യമുണ്ടായ ഭാര്യ റസിയയും മകൾ നിഷയും ആശുപത്രിയിൽ ചികിത്സയിലാണ്.

വിഷം കലർത്താൻ കാരണം കുടുംബ പ്രശ്‌നങ്ങളാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു.