അവിഹിത ബന്ധം ആരോപിച്ച് യുവാവിനെ കെട്ടിയിട്ട് തല്ലിക്കൊന്നു. കര്‍ണാടകയിലെ ബിദാര്‍ ജില്ലയിലാണ് സംഭവം. മഹാരാഷ്ട്ര സ്വദേശിയായ 27കാരന്‍ വിഷ്ണുവാണ് കൊല്ലപ്പെട്ടത്. വിഷ്ണുവുമായി ബന്ധം ആരോപിക്കപ്പെട്ട യുവതിയുടെ ബന്ധുക്കളാണ് കൊലപാതകത്തിനു പിന്നില്‍.
|
യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിക്കുന്നുവെന്ന വിവരമറിഞ്ഞ് പോലീസ് എത്തിയപ്പോഴേക്കും വിഷ്ണു അബോധാവസ്ഥയിലായിരുന്നു. തുടര്‍ന്ന് സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
വിവാഹിതയും കുട്ടികളുമുള്ള പൂജ എന്ന യുവതിയുമായി വിഷ്ണു ഒരുവര്‍ഷത്തോളമായി അടുപ്പത്തിലായിരുന്നുവെന്ന് യുവാവിന്റെ അമ്മ പറയുന്നു. ഭര്‍ത്താവുമായി അകന്ന പൂജ വിഷ്ണുവിനൊപ്പം താമസം തുടങ്ങുകയും ചെയ്തു. കഴിഞ്ഞ ദിവസം പൂജ നാഗനപ്പള്ളിയിലെ അച്ഛന്റെ വീട്ടിലേക്ക് വന്നിരുന്നു.
വിഷ്ണു പൂജയെ കാണാനായി നാഗനപ്പള്ളിയിലെ ക്ഷേത്രത്തിലെത്തിയപ്പോള്‍ യുവതിയുടെ അച്ഛന്‍ അശോകും ഇയാളുടെ സഹോദരന്‍ ഗജനനും യുവാവിനെ കണ്ടു. ഇരുവരും ചേര്‍ന്ന് വിഷ്ണുവിനെ പിടികൂടി ക്ഷേത്രത്തിനു പുറത്തേക്കു കൊണ്ടുവരികയും ക്രൂരമായി ആക്രമിക്കുകയുമായിരുന്നു.





