12
Oct 2025
Thu
കാമുകി നല്‍കിയ പീഡനപരാതിയില്‍ അറസ്റ്റിലായ യുവാവ് ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ ജീവനൊടുക്കി. ഛത്തീസ്ഗഡിലാണ് സംഭവം. ടെക്കിയായ ബിലാസ്പുര്‍ സ്വദേശ് ഗൗരവ് സാവാനി(29)യാണ് മരിച്ചത്. ട്രെയിനു മുന്നില്‍ ചാടിയാണ് യുവാവ് ജീവനൊടുക്കിയത്. പ്രണയത്തില്‍ താന്‍ വഞ്ചിക്കപ്പെട്ടുവെന്ന് യുവാവ് ആത്മഹത്യാകുറിപ്പില്‍ പറയുന്നു.
![]() |
|
കാമുകി നല്‍കിയ പീഡനപരാതിയില്‍ ജയിലിലായ ഗൗരവ് 15 ദിവസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. ഇതിനു ശേഷം കടുത്ത മാനസികബുദ്ധിലായിരുന്നു യുവാവ്.
മാട്രിമോണിയല്‍ വെബ്‌സൈറ്റ് മുഖേനയാണ് ഗൗരവും പരാതിക്കാരിയായ യുവതിയും പരിചയത്തിലായത്. ഇതു പിന്നീട് പ്രണയത്തിനു വഴിമാറി. ബന്ധത്തില്‍ ഉലച്ചില്‍ സംഭവിച്ചതോടെ യുവതി ഗൗരവിനെതിരേ പീഡന പരാതി നല്‍കുകയായിരുന്നു.
ALSO READ: തേങ്ങാലോഡില്‍ ഒളിപ്പിച്ചുകടത്തിയ 400 കിലോഗ്രാം കഞ്ചാവ് പിടികൂടി