തിരുവനന്തപുരം കോവളത്ത് ഭാര്യാമാതാവിനെ കൊന്ന് 50കാരൻ ജീവനൊടുക്കി. വണ്ടിത്തടം മൃഗാശുപത്രിക്കു സമീപം വടക്കേവിള വർണം റോഡിൽ വാടക വീട്ടിൽ താമസിച്ചിരുന്ന ശ്യാമള (76), ഇവരുടെ മകളുടെ ഭർത്താവ് സാബു ലാൽ (50) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
|
രാവിലെ ഏഴരയോടെ ജോലിക്കാരി വീട്ടിലെത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. ശ്യാമളയെ കഴുത്തുഞെരിച്ചുകൊന്ന ശേഷം സാബുലാൽ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
അമ്മയെയും കൊണ്ടുപോകുന്നു എന്നെഴുതിയ ആത്മഹത്യാക്കുറിപ്പ് മുറിയിൽ നിന്നു കണ്ടെത്തിയിട്ടുണ്ട്. സാബു ലാലിന്റെ ഭാര്യ ഒരു മാസം മുമ്പ് അർബുദ ബാധയെ തുടർന്ന് മരിച്ചിരുന്നു. ഇതിനു ശേഷം കടുത്ത മനോവിഷമത്തിലായിരുന്നു സാബു ലാൽ.
Related
Latest News
Trending
ഡ്രോണാക്രമണത്തില്‍ അബൂദബിയില്‍ തീപിടിത്തം
- 10-Mar-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





