29
Sep 2023
Sat
29 Sep 2023 Sat

തോപ്രാംകുടി: വെള്ളമെന്ന് കരുതി മദ്യത്തില്‍ ബാറ്ററി വാട്ടര്‍ ഒഴിച്ച് കഴിച്ചയാള്‍ക്ക് ദാരുണാന്ത്യം. ഇടുക്കി തോപ്രാംകുടിയിലാണ് സംഭവം. മൂലമറ്റം സ്വദേശി മഠത്തിൽ മോഹനന്‍ (62) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തോപ്രാംകുടിയിലെ ജോലി സ്ഥലത്ത് വച്ച് ഇന്നലെ ഉച്ചയോടെയാണ് മോഹനന്‍ മദ്യം കഴിച്ചത്. ഭക്ഷണം കഴിക്കുന്നതിന് മുന്‍പായി വിദേശ മദ്യം കഴിക്കുന്നതിനിടെ അബദ്ധത്തില്‍ കുപ്പി മാറിപ്പോവുകയായിരുന്നു. വെള്ളത്തിന്‍റെയും ബാറ്ററി വാട്ടറിന്‍റേയും കുപ്പികള്‍ അടുത്തടുത്ത് ഇരിക്കുകയായിരുന്നു. തുടര്‍ന്ന് ബാറ്ററി വെള്ളമെടുത്ത് മദ്യത്തില്‍ ഒഴിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.

അവശനിലയിലായ മോഹനനെ ഇന്നലെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. സംഭവത്തില്‍ മുരിക്കാശേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ജോലി ആവശ്യത്തിനായാണ് ഇയാള്‍ ഇടുക്കിയിലെത്തിയത്.